ഭക്ഷണ വിതരണ കേന്ദ്രങ്ങൾ അടച്ച് ദുബായ്; രണ്ടാഴ്ചത്തേക്ക് നിയന്ത്രണം; ഭക്ഷ്യ ഗതാഗത സേവനങ്ങൾ തുടരും

March 23, 2020 |
|
News

                  ഭക്ഷണ വിതരണ കേന്ദ്രങ്ങൾ അടച്ച് ദുബായ്; രണ്ടാഴ്ചത്തേക്ക് നിയന്ത്രണം; ഭക്ഷ്യ ഗതാഗത സേവനങ്ങൾ തുടരും

ദുബായ്: റെസ്റ്റോറന്റുകൾ, കഫേകൾ, കഫെറ്റീരിയസ് കോഫി ഷോപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ ഭക്ഷണശാലകളും രണ്ടാഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനിച്ച് ദുബായ്. മൊഹാപ്പ് [ആരോഗ്യ-പ്രതിരോധ മന്ത്രാലയം], എൻ‌സി‌എം‌എ [നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി] എന്നിവ പ്രഖ്യാപിച്ച മുൻകരുതൽ നടപടികൾക്ക് അനുസൃതമായി, ദുബായ് മുനിസിപ്പാലിറ്റി വിവിധ സ്ഥലങ്ങളിലും മാളുകളിലും പ്രവർത്തിക്കുന്ന എല്ലാ റെസ്റ്റോറന്റുകളും, കഫേകളും, കഫറ്റീരിയകളും, കോഫി ഷോപ്പുകളും, ഭക്ഷ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.

2020 മാർച്ച് 23 മുതൽ 2 ആഴ്ചത്തേക്ക് അവരുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു എന്ന് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, അതിഥികൾക്ക് സേവനം നൽകുന്ന ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ടുമെന്റുകളിലും ഉള്ള റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഈ വിധി ബാധകമാകില്ല. ഡ്രൈവ് ത്രൂ, ഭക്ഷ്യ വിതരണം, ഭക്ഷ്യ ഗതാഗത സേവനങ്ങൾ എന്നിവ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. സംസ്ഥാന വാർത്താ ഏജൻസിയായ വാം പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മത്സ്യ-മാംസ, പച്ചക്കറി വിപണികളും രണ്ടാഴ്ചയെങ്കിലും അടയ്ക്കാൻ യുഎഇ തീരുമാനിച്ചതായി അറിയിച്ചു.

കൊറോണ വൈറസ് പകർച്ചാവ്യാധിയെത്തുടർന്നാണ് ഈ തീരുമാനം. നിയന്ത്രണവിധേയമല്ലാതെ വൈറസ് ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു ക്രമീകരണം ഒരുക്കിയിരിക്കുന്നത്. അതിലൂടെ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കാൻ സാധിക്കും.

Related Articles

© 2024 Financial Views. All Rights Reserved