എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ലാഭം ഇടിഞ്ഞതോടെ സിസിഒ രാജിവെച്ചു

May 14, 2019 |
|
News

                  എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ലാഭം ഇടിഞ്ഞതോടെ സിസിഒ രാജിവെച്ചു

ദുബായിലെ പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ്  എയര്‍ലൈന്‍സിന്റെ ലാഭത്തില്‍ വന്‍ ഇടിവ് സംഭവിച്ചതോടെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ രാജിവെച്ചു. തിയറി  അറ്റിനോറിയാണ്  സിസിഒ സ്ഥാനം രാജിവെച്ചത്. ലാഭത്തില്‍ 70 ശതമാനം ഇടിവ് വന്നതോടെയാണ് തിയറി അറ്റിനോറി സ്വയം രാജിവെച്ച് പുറത്തേക്ക് പോകുന്നത്. തിയറി അറ്റിനോറിയുടെ രാജിയോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങാന്‍ പോകുന്നത്.  2011 ലാണ് അറ്റിനോറി എമിറേറ്റ്‌സിന്റെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ആറ് വര്‍ഷമായി തിയറി അറ്റിനോറി എമിറേറ്റ്‌സിന്റെ സിസിഒ ചുമതല വഹിക്കാന്‍ തുടങ്ങിയിട്ട്. 

അതേസമയം തിയറി അറ്റിനോറിക്ക് പകരം അദ്‌നാന്‍ കാസിമിക്ക് അധിക ചുമതല നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അദ്‌നാന്‍ കാസിമിക്ക് മുന്‍പില്‍ നിരവധി ഉത്തരവാദിത്യങ്ങളാണ് മുന്‍പിലുള്ളത്. കമ്പനിയുടെ ലാഭം മെച്ചപ്പെടുത്തുക, തന്ത്രങ്ങള്‍ വിപണി രംഗത്ത് നടപ്പിലാക്കുക തുടങ്ങിയ ഉത്തരവാദിത്യങ്ങളാണ് അദ്‌നാന്‍ കാസിമിക്ക് മുന്‍പിലുള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതും, എണ്ണ വില വര്‍ധിച്ചതുമാണ് എമിറേറ്റ്‌സിന്റെ ലാഭത്തില്‍ കുറവ് വരാന്‍ കാരണമായത്.

 

Related Articles

© 2024 Financial Views. All Rights Reserved