എമിറേറ്റ്‌സ് എന്‍ബിഡിക്ക് സൗദിയില്‍ ബ്രാഞ്ചുകള്‍ തുടങ്ങാം; നീക്കം സൗദി ഭരണകൂടത്തിന്റെ വികസന അജണ്ടകളുടെ ഭാഗമായി

July 19, 2019 |
|
Banking

                  എമിറേറ്റ്‌സ് എന്‍ബിഡിക്ക് സൗദിയില്‍ ബ്രാഞ്ചുകള്‍ തുടങ്ങാം;  നീക്കം സൗദി ഭരണകൂടത്തിന്റെ വികസന അജണ്ടകളുടെ ഭാഗമായി

ദുബായ്: യുഎഇയിലെ ഏറ്റവും പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിക്ക് 20 ബ്രാഞ്ചുകള്‍ തുടങ്ങാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ദുബായിലെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിക്ക് വലിയ നേട്ടമാണ് ഇതോടെ ഉണ്ടാകാന്‍ പോകുന്നത്. ആസ്തികളുടെ കാര്യത്തിലും, ബാങ്കിന്റെ മൂലധന സംഭരണ ശേഷിയിലും വന്‍ വളര്‍ച്ചയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. സൗദി ഭരണകൂടത്തിന്റെ വികസന അജണ്ടകളുടെ ഭാഗമായാണ് ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിക്ക് സൗദി ഭരണകൂടം പ്രവര്‍ത്തന അനുമതി നല്‍കിയത്. സൗദി-യുഎഇ തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഫലമായാണ് യുഎഇ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് അനുമതി നല്‍കിയത്. 

ജിസിസിയിലെ അതിവേഗം വളരുന്ന രാജ്യമായ സൗദിയില്‍ എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ട്. സൗദിയിലെ വിവിധയിടങ്ങളില്‍ എമിറേറ്റ്‌സ് എന്‍ബിഡിക്ക് കൂടുതല്‍ കുരുത്ത് നേടാന്‍ പറ്റുമന്നൊണ് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ അറ്റാദായം 80 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 30 ന് അവസാനിച്ച് രണ്ടാംപാദത്തില്‍ കമ്പനിയുടെ അറ്റലാഭം 4.74 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വളര്‍ച്ചാ ശേഷിയുള്ള ബാങ്കിന് നിക്ഷേപ സമാഹരണത്തിലൂടെ ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  വായ്പാ വളര്‍ച്ചാ ശേഷിയിലും, ബാങ്കിന്റെ വായ്പാ വളര്‍ച്ചാ ഉയര്‍ന്ന നേട്ടമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ആസ്തികളുടെ സംഭരണ ശേഷിയിലും ബാങ്ക് കൈവരിച്ച നേട്ടം മിഡില്‍ ഈസ്റ്റില്‍ തന്നെ ബാങ്കിങ് മേഖലയിലവെ ഏറ്റവും വലിയ വളര്‍ച്ചയാണ്. 

അതേസമയം ഐപിഒ വഴി ബാങ്ക് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ പേയ്മെന്റ് കമ്പനിയുമായി ചേര്‍ന്ന് ബാങ്ക് 175 ബില്യണ്‍ ഡോളര്‍ സമാഹരണമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഏകദേശം 10.44 ബില്യണ്‍ ദിര്‍ഹം നിക്ഷേപ സമാഹരണമാണ് ബാങ്ക് നേടിയത്. 2019 ന്റെ ആദ്യപകുതിയില്‍ ബാങ്കിന്റെ ആകെ വരുമാനം 9.53 ബില്യണ്‍ ദിര്‍ഹം ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബാങ്കിന്റെ പലിശയിനത്തിലുള്ള അറ്റാദായത്തില്‍ വന്‍ വര്‍ധനവാണ് നടപ്പു സാമ്പത്തിക വര്‍ഷം ഉണ്ടായിട്ടുള്ളത്. പലിശയിനത്തിലുള്ള വരുമാനം ആറ് മാസം കൊണ്ട് 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏകദേശം 6.85 ബില്യണ്‍ ദിര്‍ഹമാണ് ജൂണ്‍ മാസത്തില്‍ അവസാനിച്ച പലിശയിനത്തിലുള്ള വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

 

Related Articles

© 2024 Financial Views. All Rights Reserved