ഫിബ്രുവരി മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി ഉയര്‍ന്നു; കൊറോണ നേട്ടമായെന്നും വിലയിരുത്തല്‍; ഏപ്രില്‍ -ഫിബ്രുവരി വരെയുള്ള കാലയളവിലെ വ്യാപാര കമ്മിയില്‍ വര്‍ധന

March 14, 2020 |
|
News

                  ഫിബ്രുവരി മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി ഉയര്‍ന്നു; കൊറോണ നേട്ടമായെന്നും വിലയിരുത്തല്‍; ഏപ്രില്‍ -ഫിബ്രുവരി വരെയുള്ള കാലയളവിലെ വ്യാപാര കമ്മിയില്‍ വര്‍ധന

ന്യൂഡല്‍ഹി: ഫിബ്രുവരിയില്‍ കയറ്റുമതി വ്യാപാരത്തില്‍ റെക്കോര്‍ഡ്  നേട്ടം കൊയ്ത് ഇന്ത്യ. കയറ്റുമതി വ്യാപാരം ഏഴ് മാസത്തെ  ഉയര്‍ന്ന നിലയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കൊറോണ ഭീതയിലും ഫിബ്രുവരിയിലെ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ രണ്ട്  ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 27.65 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് തണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഇറക്കുമതിയില് രണ്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി വ്യാപാരം 9.85 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 

അതേസമയ 2019 ല്‍  ഇന്ത്യയുടെ ഇറക്കുമതി വ്യാപാരം 9.72 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്.  എന്നാല്‍ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കോവിഡ്-19 ഭീതിയെ തുടര്‍ന്ന് എണ്ണ വില കുറഞ്ഞതാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വര്‍ധന രേഖപ്പെടുത്താന്‍ കാരണം.അതേസമയം ഏപ്രില്‍-ഫിബ്രുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ആകെ 1.5 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തി 292.91 ബില്യണ്‍ ഡോളറായി.  എന്നാല്‍  ഏപ്രില്‍ ഫിബ്രുവരി വരെ ഇന്ത്യയുടെ ഇറക്കുമതി വ്യാപാരത്തില്‍ ആകെ 7.30 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.  ഇറക്കുമതി വ്യാപാരം 436 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. ഇതോടെ വ്യാപാര കമ്മി 143.12 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു. കയറ്റുമതിയേക്കാള്‍ ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ശക്തമായതാണ് വ്യാപാര കമ്മി ഉയരാന്‍ ഇടയാക്കിയത്. 

ജനുവരി മാസത്തില്‍ കയറ്റുമതി-ഇറക്കുമതി വ്യാപാരം ഇങ്ങനെ 

കൊറോണ വൈറസ് ആഘാതത്തില്‍  ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതി വ്യാപാരത്തിന് ജനുവരി മാസത്തില്‍ തിരിച്ചടികള്‍ നേരിട്ടതായി റിപ്പോര്‍ട്ട്.  ജനുവരിയില്‍ രാജ്യത്തെ കയറ്റുമതി വ്യാപാരം ഏറ്റവും വലിയ തളര്‍ച്ചയില്‍ അകപ്പെട്ടു. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി ജനുവരിയില്‍  ഉയര്‍ന്നുവെന്നുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ 1.7 ശതമാനത്തോളം ഇടിവാണ് ജനുവരി മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  മാത്രമല്ല ഇറക്കുമതിയില്‍  0.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇറക്കുമതിയില്‍ നേരിയ ഇടിവും, കയറ്റുമതിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയതോടെ രാജ്യത്തെ വ്യാപാര കമ്മി 1.7 ശതമാനത്തോളം തളര്‍ച്ച നേരിട്ടു.  ഇതിന്റെ ആഘാതം വരും നാളുകളില്‍  നീണ്ടുനില്‍ക്കാനുള്ള എല്ലാ സാധ്യകളുമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്.  

കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ എല്ലാ മേഖലകളും തളര്‍ച്ചയിലേക്ക് വഴുതി വീണു. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ  കയറ്റുമതി വ്യാപാരത്തില്‍ അഞ്ച് ശതമാനം ഇടിവും, ജ്വല്ലറി വ്യവസായത്തിലും, രത്ന വ്യപാരത്തിലെ കയറ്റുമതിയിലും 11.6 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഫാര്‍മ്മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍  12.4 ശതമാനം ഇടിവും,  ഇലക്ട്രോണിക്സ് മേഖലയിലെ കയറ്റുമതിയില്‍  32.8 ശതമാനം ഇടിവും,  പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍  മൂന്ന് ശതമാനം ഇടിവും,  കെമിക്കല്‍ മേഖലയിലെ കയറ്റുമതിയില്‍ 2.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved