ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ ഫേസ്ബുക്കും; ഓണ്‍ലൈന്‍ ഷോപ്പുകള്‍ സൃഷ്ടിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നു

May 20, 2020 |
|
News

                  ചെറുകിട ബിസിനസുകളെ സഹായിക്കാന്‍ ഫേസ്ബുക്കും; ഓണ്‍ലൈന്‍ ഷോപ്പുകള്‍ സൃഷ്ടിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ പാടുപെടുന്ന ബിസിനസുകളെ സഹായിക്കാന്‍ ഓണ്‍ലൈന്‍ 'ഷോപ്പുകള്‍' സൃഷ്ടിക്കുന്നതിനുള്ള സൗകര്യമൊരുക്കി ഫേസ്ബുക്ക്. സോഷ്യല്‍ നെറ്റ്വര്‍ക്കിലും ഇന്‍സ്റ്റാഗ്രാമിലും ഈ സംവിധാനമുണ്ടായിരിക്കുമെന്ന് ഫേസ്ബുക്ക് ചൊവ്വാഴ്ച അറിയിച്ചു. വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഷോപ്പുകള്‍ സ്ഥാപിക്കാനും ഇഷ്ടാനുസൃതമാക്കാനും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും കഴിയുമെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് ഭീമന്‍ അഭിപ്രായപ്പെടുന്നു.

ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഓണ്‍ലൈനില്‍ സാന്നിധ്യമുണ്ടെന്ന് ഉറപ്പുവരുത്തുകയും നിലവിലെ അവസ്ഥയെ അതിജീവിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ശ്രദ്ധയെന്ന് പുതിയ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഫേസ്ബുക്ക് ഡയറക്ടര്‍ ജോര്‍ജ്ജ് ലീ പറഞ്ഞു.

കൊറോണ വൈറസ് ചില്ലറവ്യാപാരത്തെ തകര്‍ത്തു. ഇത് ഷോപ്പുകള്‍ അടപ്പിച്ചു, വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തി, 36 ദശലക്ഷത്തിലധികം അമേരിക്കക്കാരെ തൊഴിലില്ലാത്തവരാക്കി. ഞങ്ങളുടെ ഈ വാണിജ്യ ബദല്‍ ബിസിനസ്സുകളെ നിലനില്‍ക്കാന്‍ മാത്രമല്ല, വരും മാസങ്ങളില്‍ അഭിവൃദ്ധി പ്രാപിക്കാനും പുതിയ ഉപഭോക്തൃ പെരുമാറ്റവുമായി പൊരുത്തപ്പെടാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍സ്റ്റാഗ്രാം ഷോപ്പിംഗ് പ്രൊഡക്റ്റ് ലീഡ് ലയല അംജാദി പറഞ്ഞു.

ഇ-കൊമേഴ്സില്‍ ഫെയ്സ്ബുക്ക് ഇതിനകം തന്നെ ഏര്‍പ്പെട്ടിട്ടുണ്ട്. സാധനങ്ങള്‍ വില്‍ക്കുന്നതിനുള്ള ഒരു വിപണനകേന്ദ്രവും സോഷ്യല്‍ നെറ്റ്വര്‍ക്കിലോ ഇന്‍സ്റ്റാഗ്രാമിലോ പേജുകളിലൂടെ ഉപഭോക്താക്കളെ നേരിട്ട് ഉല്‍പ്പന്നങ്ങളിലേക്ക് എത്തിക്കുന്ന ഒരു വേദിയായി മാറിയിട്ടുണ്ട്. ഉപഭോക്താക്കളെ അവരുടെ ഓണ്‍ലൈന്‍ ഷോപ്പുകളിലേക്ക് നയിക്കുന്നതിന് ബിസിനസ്സുകള്‍ക്ക് ഫേസ്ബുക്ക് പരസ്യങ്ങള്‍ നല്‍കാനുള്ള ഓപ്ഷന്‍ ഉണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിന് പുറത്തുള്ള വെബ്സൈറ്റുകളില്‍ ഈ വില്‍പ്പന പൂര്‍ത്തിയാക്കാനാകും.

ഇതിലൂടെ ഏതൊരു വില്‍പ്പനക്കാരനും, അവരുടെ വലുപ്പമോ ബജറ്റോ പരിഗണിക്കാതെ, അവരുടെ ബിസിനസ്സ് ഓണ്‍ലൈനില്‍ കൊണ്ടുവരാനും അവര്‍ക്ക് എവിടെയും എപ്പോള്‍ വേണമെങ്കിലും ഉപഭോക്താക്കളുമായി ബന്ധപ്പെടാനും കഴിയുമെന്നും ഫേസ്ബുക്ക് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്ന് പണം സമ്പാദിക്കുന്ന സംവിധാനവും ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ നിലനില്‍ക്കുന്നു. ഭാവിയില്‍ മെസഞ്ചര്‍, വാട്ട്സ്ആപ്പ് എന്നീ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമുകളിലേക്കും ഷോപ്പുകള്‍ വിപുലമാക്കാന്‍ ഫെയ്സ്ബുക്ക് പദ്ധതിയിടുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved