വ്യാജ ഇന്‍വോയ്‌സുകള്‍ ഒഴിവാക്കാന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ കര്‍ശനമാക്കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ

November 23, 2020 |
|
News

                  വ്യാജ ഇന്‍വോയ്‌സുകള്‍ ഒഴിവാക്കാന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ കര്‍ശനമാക്കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: വ്യാജ ഇന്‍വോയ്‌സുകള്‍ നല്‍കുന്നവരെ ഒഴിവാക്കാന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ കര്‍ശനമാക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ നിയമ സമിതി ശുപാര്‍ശ. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസത്തെ യോഗത്തിന് ശേഷം സമര്‍പ്പിച്ച ശുപാര്‍ശ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്.

ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിന്  കീഴില്‍ പുതിയ അപേക്ഷകര്‍ക്കായി ആധാറിന് സമാനമായ രജിസ്‌ട്രേഷന്‍ പ്രക്രിയ അവതരിപ്പിക്കാനാണ് കമ്മിറ്റി നിര്‍ദ്ദേശം. ഫോട്ടോയും മറ്റ് രേഖകളും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഒരു പുതിയ രജിസ്‌ട്രേഷന്‍ ഇതും പ്രകാരം നടത്താമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിലൂടെ വ്യാജന്മാരുടെ ശല്യം ഒഴിവാക്കാനാകുമെന്നാണ് സമിതിയുടെ നി?ഗമനം.

ബാങ്കുകള്‍, പോസ്റ്റോഫീസുകള്‍, ജിഎസ്ടി സേവാ കേന്ദ്രങ്ങള്‍ (ജിഎസ്‌കെ) എന്നിവിടങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാം. വ്യാജ രജിസ്‌ട്രേഷന്‍ തടയാനായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ മാതൃകയിലുളള സംവിധാനം തയ്യാറാക്കുന്നതിലൂടെ ജിഎസ്‌കെകള്‍ക്ക് കഴിയുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved