ഇന്ധനം നിറയ്ക്കാന്‍ പണവുമായി ക്യൂ നില്‍ക്കണ്ട; വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് ഉടന്‍

November 08, 2019 |
|
Lifestyle

                  ഇന്ധനം നിറയ്ക്കാന്‍ പണവുമായി ക്യൂ നില്‍ക്കണ്ട; വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് ഉടന്‍

ഇന്ധനം നിറയ്ക്കാന്‍ പണവുമായി ക്യൂ നില്‍ക്കണ്ട; വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് വരുന്നരാജ്യത്തെ വാഹനവിപണിയില്‍ ഫാസ്റ്റ്ടാഗ് സംവിധാനം നിലവില്‍ വരും. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ റീചാര്‍ജ് ചെയ്ത് ഇന്ധനം നിറയ്ക്കുന്ന രീതിയാണിത്. ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗിന് സമാനമായ രീതിയാണിത്.ഒരു ലിറ്റര്‍ ഇന്ധനത്തിന്റെ വില മുതല്‍ പരമാവധി എത്ര വേണമെങ്കിലും റീ ചാര്‍ജ് ചെയ്യാം.

ഇരുചക്രവാഹനങ്ങള്‍ക്ക് അനുയോജ്യമായ ചെറിയ ഫാസ്റ്റ്ടാഗ് സ്റ്റിക്കറുകളും ലഭിക്കും. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഫാസ്റ്റ്ടാഗിന്റെ ചിത്രം എടുത്താല്‍ ഇന്ധനം നിറയ്ക്കാം. പണം പ്രത്യേകിച്ച് നല്‍കേണ്ടതില്ല. ഫാസ്റ്റ്ടാഗില്‍ നിന്ന് താനെ പണം കുറഞ്ഞുകൊള്ളു. വാഹനപാര്‍ക്കിങിലും ഇതേ ഫാസ്റ്റ്ടാഗ് ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണഅ.

ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ്ടാഗ് ഇതുമായി ബന്ധിപ്പിച്ച് ഒറ്റ ഫാസ്റ്റ്ടാഗ് ആക്കാനുള്ള നടപടിയും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനം. നിലവില്‍ ഗുജറാത്തില്‍ ഫാസ്റ്റ് ടാഗ് രീതി നടപ്പാക്കിയിട്ടുണ്ട്. ക്യൂ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇത് . ബാങ്കുകളിലും അക്ഷയകേന്ദ്രങ്ങളിലുമൊക്കെ ഇത് പണം നല്‍കി വാങ്ങാം.

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved