ഭക്ഷ്യ സംസ്‌ക്കരണ പ്രത്യക്ഷ വിദേശ നിക്ഷേപത്തിലുള്ള ഒഴുക്ക് കുറഞ്ഞു; നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടും കേന്ദ്രസര്‍ക്കാറിന് നേട്ടമുണ്ടായില്ല

July 19, 2019 |
|
News

                  ഭക്ഷ്യ സംസ്‌ക്കരണ പ്രത്യക്ഷ വിദേശ നിക്ഷേപത്തിലുള്ള ഒഴുക്ക് കുറഞ്ഞു; നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടും കേന്ദ്രസര്‍ക്കാറിന് നേട്ടമുണ്ടായില്ല

ന്യൂഡല്‍ഹി: ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. 2018-2019  സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 628.24 മില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്ര ഭക്ഷ്യ സംസ്‌ക്കറമ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബദാല്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച മേഖലയാണ് ഭക്ഷ്യസംസ്‌ക്കരണ മേഖല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അ്ന്താരാഷ്ട്ര തലത്തല്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ആഭ്യന്തര മേഖലയില്‍ രൂപപ്പെട്ട വളര്‍ച്ചാ മുരടിപ്പും വിദേശ നിക്ഷേപത്തില്‍ ഇടിവ് വരുന്നതിന് കാരണമായിട്ടുണ്ട്. 

ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലേക്ക് 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 727.22 മില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലേക്ക് ഒഴുകിയെത്തിയ മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബദാല്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയ കണക്കുകള്‍ ഇങ്ങനെയാണ്. 2014-2015,2016, 2016-2017 സാമ്പത്തിക വര്‍ശത്തില്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലേക്ക് ഒഴുകിയെത്തിയ വിദേശ നിക്ഷേപം യഥാക്രമം 3,68,433.71 കോടി രൂയും, 3,86,339.38 കോടി രൂപയും, 4,17,690.89 രൂപയപുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

വ്യാവസായങ്ങള്‍ കേന്ദ്രീകരിച്ച് പുറത്തുവിട്ട വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. നൂറ് ശതമാനം വിദേശ നിക്ഷേപമാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയ്ക്ക് അനുവദിച്ചുകൊടുത്തത്. എന്നാല്‍ താത്ക്കാലിക ഇടിവ് മാത്രമാണ് ഭക്ഷ്യ സംസ്‌ക്കരണ വിദേശ നിക്ഷേപത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ കാലത്ത് ഭക്ഷ്യ സംക്കരണ മേഖലയിലേക്കുള്ള വിദേശ നിക്ഷേപം 500 മില്യണ്‍ ഡോളറില്‍ നിന്നും 905 മില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved