ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് ധനകാര്യ മന്ത്രാലയം; ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് ഗുണം ചെയ്തു

October 05, 2020 |
|
News

                  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് ധനകാര്യ മന്ത്രാലയം; ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് ഗുണം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സെപ്റ്റംബറില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം ഹ്രസ്വകാല, ഇടത്തരം വളര്‍ച്ചാ നിരക്കിന് അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് നടപ്പിലാക്കുന്നതും സമ്പദ്‌വ്യവസ്ഥ അണ്‍ലോക്ക് ചെയ്യുന്നതും ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് ശക്തി പകരുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.    

'ഇന്ത്യയില്‍ ഓരോ ദിവസം കഴിയുന്തോറും മാര്‍ക്കറ്റ് ഡിമാന്‍ഡ് പല മേഖലകളിലും ഉയരുന്നുണ്ട്. സാമ്പത്തിക സൂചകങ്ങള്‍ മിക്കവാറും എല്ലാ മേഖലകളിലും സ്ഥിരമായ വീണ്ടെടുക്കലിന്റെ സൂചന നല്‍കുന്നു. ചില മേഖലകള്‍ അവരുടെ മുന്‍ വര്‍ഷത്തെ നിലവാരത്തേക്കാളും ഉയര്‍ന്നു. മെട്രോ ഇതര നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ദ്ധിക്കുന്നു, എന്നിട്ടും സെക്ടര്‍ അടിസ്ഥാനത്തില്‍ വീണ്ടെടുക്കലിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ആത്മാനിര്‍ഭര്‍ ഭാരത് പാക്കേജ് നടപ്പിലാക്കുന്നതിലൂടെയും സമ്പദ് വ്യവസ്ഥ അണ്‍ലോക്ക് ചെയ്യുന്നതിലൂടെയും സമ്പദ്‌വ്യവസ്ഥയില്‍ നല്ല ഫലങ്ങള്‍ പ്രകടമാകുന്നുണ്ട്, ''ധനകാര്യ മന്ത്രാലയം അതിന്റെ ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ജൂണ്‍ പാദത്തില്‍ 23.9 ശതമാനമായി ചുരുങ്ങി, പകര്‍ച്ചവ്യാധി മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്തി വലുതാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ട അക്കത്തില്‍ ചുരുങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved