Latest News എയര്‍ ഇന്ത്യക്ക് അധിക സാമ്പത്തിക ബാധ്യത; എണ്ണക്കമ്പനികള്‍ക്ക് മാത്രം നല്‍കാനുള്ളത് 5,000 കോടി രൂപ ദുബായിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ ഒഴുക്ക്; ആറ് മാസംകൊണ്ട് ദുബായില്‍ റജിസ്റ്റര്‍ ചെയ്തത് 2,208 ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ തിരിച്ചുവിളിച്ച് ട്രംപിന്റെ പുതിയ നീക്കം; വ്യാപാര യുദ്ധം നീങ്ങില്ലെന്ന് വ്യക്തം അരിയും പച്ചക്കറിയുമടക്കം 5000ലേറെ അവശ്യ സാധനങ്ങള്‍ ആമസോണ്‍ ഇനി എത്തിച്ച് തരും; 'ആമസോണ്‍ ഫ്രഷ്' ആരംഭിച്ചത് ബെംഗലൂരുവില്‍; ഓണ്‍ലൈന്‍ ഗ്രോസറി വിപണിയിലും തരംഗം സൃഷ്ടിക്കാന്‍ നീക്കം ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്; 49 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ സ്വന്തമാക്കിയെന്ന് സൂചന

ഹ്യൂണ്ടായ് ഐ 10 ബ്രാന്‍ഡിന് സന്തുഷ്ടരായ 2.7 മില്യണ്‍ ഉപഭോക്താക്കള്‍; പുത്തന്‍ ഗ്രാന്‍ഡ് ഐ 10 നിയോസ് ചെന്നൈ പ്ലാന്റില്‍ അനാവരണം ചെയ്ത് കമ്പനി; വില ആരംഭിക്കുന്നത് അഞ്ചു ലക്ഷം മുതല്‍

August 12, 2019 |
|
Lifestyle

                  ഹ്യൂണ്ടായ് ഐ 10 ബ്രാന്‍ഡിന് സന്തുഷ്ടരായ 2.7 മില്യണ്‍ ഉപഭോക്താക്കള്‍; പുത്തന്‍ ഗ്രാന്‍ഡ് ഐ 10 നിയോസ് ചെന്നൈ പ്ലാന്റില്‍ അനാവരണം ചെയ്ത് കമ്പനി; വില ആരംഭിക്കുന്നത് അഞ്ചു ലക്ഷം മുതല്‍

രാജ്യത്തെ വാഹന വിപണി ഏറെ പ്രതിസന്ധികള്‍ നേരിടുന്ന സമയത്തും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുകയാണ് ഹ്യുണ്ടായ്. പുതിയ ഗ്രാന്‍ഡ് ഐ 10 നിയോസ് പുറത്തിറക്കിയ വേളയില്‍ തങ്ങളുടെ ഐ 10 ബ്രാന്‍ഡിന് സന്തുഷ്ടരായ 2.7 മില്യണ്‍ ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയര്‍ എക്‌സറ്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ഗ്രാന്‍ഡ് ഐ 10 മോഡലിനെ കമ്പനി പിന്‍വലിച്ചിട്ടില്ലെന്നാണ് സൂചന. വെറും 11000 രൂപയ്ക്ക് ഡീലര്‍ഷിപ്പ് വഴിയോ ഓണ്‍ലൈന്‍ വഴിയോ കാര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഓഗസ്റ്റ് 20തോടെ ഐ 10 നിയോ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങും. ഫിയറി റെഡ്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റാന്‍ ഗ്രേ, ആല്‍ഫാ ബ്ലൂ എന്നി നിറങ്ങളിലാണ് വാഹനമിറങ്ങുക. അഞ്ചു ലക്ഷം മുതല്‍ 7.65 ലക്ഷം വരെയാണ് വാഹനത്തിന്റെ വില.  'ദ അത്‌ലറ്റിക്ക് മിലേനിയല്‍' എന്നാണ് ഗ്രാന്‍ഡ് ഐ 10 നിയോസിന്റെ ടാഗ് ലൈന്‍. ഹെക്‌സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്.

ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടുമുണ്ട പുത്തന്‍ ഗ്രാന്‍ഡ് ഐ10ല്‍. ആന്‍ഡ്രോയ്ഡ് ഓട്ടോആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച് സ്‌ക്രീന്‍ സിസ്റ്റമാണ്. ഹ്യുണ്ടേയിയുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്‌നോളജിയും ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കാം.

എന്‍ജിന്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലുള്ള 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിന്‍ പരിഷ്‌കരിച്ചു മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തിലേക്കുയര്‍ത്തിയാവും ഹ്യുണ്ടേയ് പുതിയ ഗ്രാന്‍ഡ് ഐ 10ല്‍ ഘടിപ്പിക്കുക. 1.2 ലീറ്റര്‍, യു ടു ഡീസല്‍ എന്‍ജിന്റെ ബി എസ് ആറ് പതിപ്പോടെയും കാര്‍ ലഭ്യമാവും എന്നു തന്നെയാണ് പ്രതീക്ഷ.

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved