ഷാഡോഫോക്‌സില്‍ ഫ്‌ളിപ്പ്കാര്‍ട്ട് 40 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും; നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

August 31, 2019 |
|
News

                  ഷാഡോഫോക്‌സില്‍ ഫ്‌ളിപ്പ്കാര്‍ട്ട് 40 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും; നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഷാഡോ ഫോക്‌സില്‍ 40 മില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കാന്‍ പദ്ധതിയിട്ട്്  ഫ്‌ളിപ്പ്കാര്‍ട്ട്. ലോജസ്റ്റിക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൊന്നാണ്  ഷാഡോഫോക്‌സ്. നിക്ഷേപവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം കമ്പനി അധികൃതരും നടപടികള്‍ ആരംഭിച്ചുവെന്നാണ് വിവരം. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഷാഡോഫോക്‌സില്‍ നിക്ഷേപം ഇറക്കാനാണ് കമ്പിനിയുടെ നീക്കം. വിപണി രംഗത്ത് കൂടുതല്‍ സാധ്യത  മുന്നില്‍ കണ്ടുകൊണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് കൂടുതല്‍ നിക്ഷേപം ഇറക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിട്ടുള്ളത്. 

200 മില്യണ്‍ ഡോളര്‍ മൂല്യം ലക്ഷ്യമിട്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഷാഡോഫോക്‌സില്‍ 40 മില്യണ്‍ ഡോളര്‍ നിക്ഷേപമറിക്കാന്‍ തയ്യാറായിട്ടുള്ളത്. എന്നാല്‍ നിക്ഷഏപ ഇടപാടുമായി ബന്ധപ്പെട്ട കണക്കുകള്‍ ഷാഡോഫോക്‌സോ, ഫ്‌ളിപ്പ്കാര്‍ട്ട് അധികൃതരോ വ്യക്തമാക്കാന്‍ തയ്യാറായില്ല. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ നിക്ഷേപ ഇടപാടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ ലോജിസ്റ്റിക്ക് മേഖലയിലെ മൂന്നാമത്തെ വലിയ നിക്ഷേപമായിരിക്കും ഫ്‌ളിപ്പ്കാര്‍ട്ട് നടത്താന്‍ പോകുന്നത്. 

അതേസമയം ലോജിസ്റ്റിക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഷാഡോഫോക്‌സിന്റെ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട. നിക്ഷേപങ്ങള്‍ അധികരിക്കുന്നതോടപ്പം ഫ്‌ളിപ്പ്കാര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സൂക്ഷമമായ നിരീക്ഷണമാണ് നടത്തുന്നത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നിക്ഷേപം ഷാഡോഫോക്‌സിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved