വാലന്റൈന്‍ കച്ചവടം പൊടിപൊടിച്ച് യുഎഇ ഫ്‌ളവര്‍ മാര്‍ക്കറ്റുകള്‍

February 14, 2020 |
|
News

                  വാലന്റൈന്‍ കച്ചവടം പൊടിപൊടിച്ച് യുഎഇ ഫ്‌ളവര്‍ മാര്‍ക്കറ്റുകള്‍

ദുബൈ: വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി  ദുബൈയിലെ പൂവിപണി സജീവം. ഓരോ കടകളിലും നൂറിരട്ടി കച്ചവടമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാലന്റൈന്‍സ് ദിനം പ്രമാണിച്ച് ഫെബ്രുവരി 10 മുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങിയതായി യുഎഇ ആസ്ഥാനമായുള്ള ബ്ലിസ്സ് ഫ്‌ളവേഴ്‌സിലെ ക്രിയേറ്റിവ് ഡയറക്ടറായ അബി ഡീന്‍ പറഞ്ഞു. ഈ ആഴ്ച മുഴുവന്‍ പൂക്കള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചു. പൊതുവേ യുഎഇയിലെ പൂവിപണിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ എത്തുന്നത് വാലന്റൈന്‍സ് ദിനത്തിനാണ്. അതുകൊണ്ട് പൂവില്‍പ്പനക്കാര്‍ക്കും ഇത് ആഘോഷക്കാലമാണെന്ന് അബീ ഡിന്‍ പറയുന്നു. ഓര്‍ഡറുകളില്‍ മാത്രമല്ല മൂല്യത്തിലും കുതിച്ചുചാട്ടമാണ് അനുഭവപ്പെട്ടത്. സാധാരണ ഒരു മാസത്തെ ശരാശരി വില്‍പ്പനയാണ് വാലന്റൈന്‍സ് ദിനത്തില്‍ കണ്ടുവരുന്നത്.

പൂക്കളുടെ വിലയും കുത്തനെ കൂടും. ഇതൊക്കെ പൂക്കച്ചടവക്കാര്‍കക്ക് ഗുണമായിട്ടുണ്ട്. നേരത്തെ തന്നെ കച്ചവടത്തിനായി ഒരുക്കങ്ങള്‍ നടന്നിരുന്നു. ഓര്‍ഡറുകളിലെ വര്‍ധനവ് കണക്കിലെടുത്ത് കമ്പനികള്‍ പൂക്കളുടെ മുന്‍കൂര്‍ ബുക്കിങ് ഒഴിവാക്കുകയാണ്. വാലന്റൈന് ദിനവും മാതൃദിനവുമാണ് പൂക്കള്‍ക്ക് ഡിമാന്റേറുന്നതെന്ന് വ്യാപാരികളും പറയുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved