പീഷോയും വോക്‌സോളും ഫിയറ്റ് ക്രൈസ്ലറുമായി ലയിക്കുന്നു; വിപണി രംഗത്ത് വന്‍ നേട്ടം ലയനത്തോടെ വന്‍ നേട്ടം കൊയ്യുമെന്ന് വിലയിരുത്തല്‍

December 19, 2019 |
|
Lifestyle

                  പീഷോയും വോക്‌സോളും ഫിയറ്റ് ക്രൈസ്ലറുമായി ലയിക്കുന്നു;  വിപണി രംഗത്ത് വന്‍ നേട്ടം ലയനത്തോടെ വന്‍ നേട്ടം കൊയ്യുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: കാര്‍ ഉല്‍പാദന രംഗത്തും വിപണന രംഗത്തും വന്‍ വിപ്ലവത്തിന് വഴിയൊരുക്കി രണ്ട് എതിരാളി കമ്പനികള്‍ ഒന്നാകുന്നു. പീഷോയുടെയും വോക്‌സോളിന്റെയും ഉല്‍പാദകരായ ഫ്രഞ്ച് കമ്പനിയായ പിഎസ്എ ഗ്രൂപ്പും അവരുടെ പരമ്പരാഗത വൈരികളായ ഇറ്റലിയിലെ ഫിയറ്റ് ക്രൈസ്ലറുമാണ് ലയിക്കാന്‍ പോകുന്നത്. ഇതിനെ തുടര്‍ന്ന് ടൊയോട്ടക്കും വോക്‌സ് വാഗനും പിന്നില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ ഉല്‍പാദക ഭീമന്റെ ജനനത്തിനായിരിക്കും വഴിയൊരുങ്ങുന്നത്. ഇതിനെ തുടര്‍ന്ന് മണ്‍മറയാന്‍ പോകുന്ന സൂപ്പര്‍ ബ്രാന്‍ഡ് ഏതെന്നറിയാന്‍ കാത്തിരിക്കുകയാണിപ്പോള്‍ കാര്‍വിപണി.

ഇതിനെ തുടര്‍ന്ന് രൂപം കൊള്ളുന്ന പുതിയ കമ്പനി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാമത്തെയും വിറ്റ് പോകുന്ന കാറുകളുടെ എണ്ണത്തില്‍ നാലാമത്തെയും ഏറ്റവും വലിയ കാര്‍ ഉല്‍പാദകരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ എതിരാളികളായ കാര്‍ ഉല്‍പാദകര്‍ ലയിക്കുന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ചെഷറിലെ എല്ലെസ്‌മെറെ പോര്‍ട്ടിലെ വോക്‌സോള്‍ പ്ലാന്റിലെ 1100 ജോലിക്കാരും ഇത്തരത്തിലുള്ള തൊഴില്‍ നഷ്ട ഭീഷണി നേരിടുന്നവരില്‍ ഉള്‍പ്പെടുന്നു.

ഇത്തരത്തില്‍ ആര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകരുതെന്ന് ഉറപ്പ് വരുത്തണമെന്ന് ലയിക്കാന്‍ പോകുന്ന കമ്പനികളുടെ തലവന്മാര്‍ക്ക് മേലുള്ള സമ്മര്‍ദം രൂക്ഷമായിട്ടുണ്ട്. ലയനത്തിന്റെ ഭാഗമായി ഒരൊറ്റ പ്ലാന്റും അടച്ച് പൂട്ടില്ലെന്നാണ് ലയിക്കാന്‍ പോകുന്ന കമ്പനികളുടെ തലപ്പത്തുള്ളവര്‍ പറയുന്നത്. ഇലക്ട്രിക് കാറുകളുടെയും ക്രമേണ സെല്‍ഫ്-ഡ്രൈവിങ് കാറുകളുടെയും നിര്‍മ്മാണത്തിലേക്ക് ചുവട് മാറ്റുന്നതിനുള്ള വമ്പന്‍ ചെലവ് പങ്കിട്ടെടുക്കാന്‍ പുതിയ ലയനത്തിലൂടെ ഇരു കമ്പനികള്‍ക്കും അവസരം ലഭിക്കുമെന്ന നേട്ടമുണ്ട്. എന്നാല്‍ ഇത്തരമൊരു ലയനത്തിലൂടെ യുകെയിലെ വോക്‌സാള്‍ ജോലിക്കാരുടെ ദീര്‍ഘകാല ഭാവി ഉറപ്പ് വരുത്തണമെന്നും അതിനായി ഇരു കമ്പനികളുടെയും എക്‌സിക്യൂട്ടീവുകള്‍ അടിയന്തിര യോഗം കൂടണമെന്നും ആവശ്യപ്പെട്ട് യുണൈറ്റ് യൂണിയന്റെ തലവന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

തൊഴിലാളികള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്ന അനിശ്ചിതത്വം പരിഹരിക്കുന്നതിനായി ഇത്തരമൊരു യോഗം അനിവാര്യമാണെന്നാണ് യുണൈറ്റ് നാഷണല്‍ ഓഫീസറായ ഡെസ് ക്യുന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു കാര്‍ കമ്പനികളും ലയിച്ചുണ്ടാകുന്ന പുതിയ ഗ്രൂപ്പിനെ നയിക്കുന്നത് പിഎസ്എയുടെ ചെലവ് ചുരുക്കല്‍ വിദഗ്ധനായ ചീഫ് എക്‌സിക്യൂട്ടീവായ കാര്‍ലോസ് ടവാറെസായിരിക്കും നയിക്കുന്നത്. ഫിയറ്റ് ക്രൈസ്ലറിന്റെ ജോണ്‍ എല്‍കാന്‍ പുതിയ കമ്പനിയുടെ ചെയര്‍മാനുമാകും.

പുതിയ കമ്പനിയുടെ പിറവിയിലൂടെ നല്ല സാങ്കേതിക തികവും വൃത്തിയുള്ളതും സുരക്ഷിതവും താങ്ങാവുന്ന വിലയിലുള്ളതുമായ പുതിയ തലമുറ കാറുകള്‍ക്ക് രൂപം കൊടുക്കുകയെന്നത് എളുപ്പമായിത്തീരുമെന്നാണ് ടവാറെസ് അവകാശപ്പെടുന്നത്. പുതിയ ലയനത്തിലൂടെ പിഎസ്എയ്ക്ക് യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഫിയറ്റിനും ശക്തമായ സാന്നിധ്യമാകാനാവും. എന്നാല്‍ ഇതിനെ തുടര്‍ന്ന് നിലവില്‍ ഇരു കമ്പനികളും ഉല്‍പാദിപ്പിക്കുന്ന ചില ജനപ്രിയ കാര്‍ മോഡലുകള്‍ ഇല്ലാതാകുമെന്ന ആശങ്ക കാര്‍ പ്രേമികള്‍ക്കിടയില്‍ പടരുന്നുമുണ്ട്.

Read more topics: # പീഷോ, # focus,

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved