വാഗണ്‍ ആര്‍ കാറാണോ ഉപയോഗിക്കുന്നത് ? ഫ്യുവല്‍ ഹോസിന് തകരാറുണ്ടോ എന്നറിയാന്‍ വാഹനങ്ങള്‍ തിരികെ വിളിച്ച് മാരുതി; വെബ്‌സൈറ്റിലൂടെ സ്ഥിരീകരണം നടത്താമെന്ന് കമ്പനി

August 23, 2019 |
|
Lifestyle

                  വാഗണ്‍ ആര്‍ കാറാണോ ഉപയോഗിക്കുന്നത് ? ഫ്യുവല്‍ ഹോസിന് തകരാറുണ്ടോ എന്നറിയാന്‍ വാഹനങ്ങള്‍ തിരികെ വിളിച്ച് മാരുതി; വെബ്‌സൈറ്റിലൂടെ സ്ഥിരീകരണം നടത്താമെന്ന് കമ്പനി

ഡല്‍ഹി: ഫ്യുവല്‍ ഹോസിന് തകരാര്‍ സാധ്യത സംശയിക്കുന്നതിനാള്‍ മാരുതി സൂസുക്കി ഇന്ത്യ വാഗണ്‍ ആര്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു. 2018 നവംബര്‍ 15 മുതല്‍ 2019 ആഗസ്റ്റ് 12 വരെ കമ്പനി നിര്‍മ്മിച്ച 40,618 വാഹനങ്ങളാണ് കമ്പനി തിരികെ വിളിക്കുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ക്ക് തകരാര്‍ സംശയിക്കുന്നവര്‍ക്ക് 24 ആഗസ്റ്റ് 2019 മുതല്‍ ഡീലര്‍മാരുടെ അടുത്തെത്തി പരിശോധന നടത്താനും തകരാര്‍ ശ്രദ്ധയില്‍പെട്ടാല്‍ ഭാഗങ്ങള്‍ മാറ്റിവെക്കുന്നതിനും അവസരമുണ്ട്. വാഹനത്തിന് ഏതെങ്കിലും തരത്തിലുള്ള പരിശോധന വേണമോ എന്ന കാര്യം സ്ഥിരീകരിക്കുന്നതിനായി കമ്പനി വെബ്‌സൈറ്റില്‍ കയറി ചേസിസ് നമ്പര്‍ രേഖപ്പെടുത്തിയാല്‍ ഇക്കാര്യം വ്യക്തമാകും.

വാഹനത്തിന്റെ ഐഡി പ്ലേറ്റിലും റജിസ്‌ട്രേഷന്‍ രേഖകളിലും ഇന്‍വോയിസിലും ചേസിസ് നമ്പര്‍ രേഖപ്പെടുത്തും. വാഹന നിര്‍മ്മാണ കമ്പനികള്‍ അന്താരാഷ്ട്ര തലത്തില്‍ വാഹനങ്ങളുടെ തകരാര്‍ പരിശോധിക്കുന്നതിനായി ഇവ തിരിച്ച് വിളിച്ചിരിക്കുന്ന വേളയിലാണ് മാരുതിയും ഇതേ നീക്കം നടത്തിയിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ വാഹന വിപണി നീങ്ങുന്ന  വേളയിലാണ് ഉത്സവ സീസണിലൂടെ തിരിച്ചുവരവ് നടത്താന്‍ മാരുതി ശ്രമങ്ങള്‍ നടത്തുന്നത്. മാത്രമല്ല ഓഹരിയിലും മാരുതി സുസൂക്കിയ്ക്ക് നേരിയ തോതില്‍ ഉയര്‍ച്ചയുണ്ടാകുന്നുണ്ട്. 

ഡീസല്‍ എന്‍ജിനുള്ള കാറുകള്‍ക്ക് അഞ്ചു വര്‍ഷമോ ഒരു ലക്ഷം കിലോമീറ്ററോ നീളുന്ന  സമഗ്ര വാറന്റി വാഗ്ദാനം ചെയ്തു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എംഎസ്‌ഐഎല്‍). ജനപ്രിയ മോഡലുകളായ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ എന്നിവയ്‌ക്കൊപ്പം എസ്യുവിയായ എസ് ക്രോസിനും ഈ ആനുകൂല്യം ലഭ്യമാണ്. രാജ്യത്തെ 1,893 നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഡീലര്‍ഷിപ്പുകള്‍ വഴി ഈ ദീര്‍ഘിപ്പിച്ച വാറന്റി സ്വന്തമാക്കാമെന്നും മാരുതി സുസുക്കി അറിയിച്ചു. ഈ നാലു മോഡലുകളിലായി മൊത്തം 29 ലക്ഷം കാറുകള്‍ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണു കമ്പനിയുടെ കണക്ക്. 

മാരുതി സുസുക്കിയുടെ മാത്രമല്ല ഇന്ത്യന്‍ വാഹന ലോകത്തിന്റെ തന്നെ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്കു വഹിച്ച മോഡലുകളാണ് ഡിസയര്‍, എസ് ക്രോസ്, സ്വിഫ്റ്റ്, വിറ്റാര ബ്രെസ എന്നിവയെന്നു മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. പ്രകടനമികവിന്റെ പേരില്‍ ഈ ബ്രാന്‍ഡുകളെ വാഹന ഉടമസ്ഥര്‍ മാത്രമല്ല വിമര്‍ശകരും ഇഷ്ടപ്പെട്ടു പോകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved