വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐസിആര്‍എ രംഗത്ത്; നിക്ഷേപ മേഖലയിലും കാര്‍ഷിക മേഖലയിലും തളര്‍

November 22, 2019 |
|
News

                  വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐസിആര്‍എ രംഗത്ത്;  നിക്ഷേപ മേഖലയിലും കാര്‍ഷിക മേഖലയിലും തളര്‍

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ വെട്ടിക്കുറച്്ചു.നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറിലസവാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുന്നതോടെ രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പാണ് ഐസിഐര്‍എ നല്‍കുന്നത്. നിക്ഷേപ മേഖലയിലെയും, ആഭ്യന്തര മേഖലയിലെയിലെയും തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങാന്‍  കാരണം.  

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വരുന്ന സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് റേറ്റിങ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമനമാത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കര്‍്ഷിക നിര്‍മ്മാണ മേഖലയില്‍ ഇപ്പോഴും മോശം പ്രകടനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഉപഭോഗ മേഖലയിലും നിക്ഷേപ മേഖലയിലും ഇപ്പോഴും വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved