ഇന്നലെ ഉയര്‍ന്നു; ഇന്ന് ഇടിഞ്ഞു; ചാഞ്ചാടി സ്വര്‍ണ വില

May 06, 2022 |
|
News

                  ഇന്നലെ ഉയര്‍ന്നു; ഇന്ന് ഇടിഞ്ഞു; ചാഞ്ചാടി സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37680 രൂപയായി.  

സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായാണ് ഇന്നലെ വില വര്‍ധിച്ചത്.  സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. വെള്ളിയുടെ വിലയില്‍ ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 68 രൂപയായി. അതേസമയം 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Read more topics: # Gold,

Related Articles

© 2024 Financial Views. All Rights Reserved