സ്വര്‍ണ വില 36,000 രൂപ കടന്ന് മുന്നോട്ട്; നിരക്ക് അറിയാം

May 18, 2021 |
|
News

                  സ്വര്‍ണ വില 36,000 രൂപ കടന്ന് മുന്നോട്ട്; നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 1300 രൂപയിലേറെയാണ് വര്‍ധനവുണ്ടായത്.

അന്തര്‍ദേശീയ വിപണിയിലാകട്ടെ സ്വര്‍ണ വില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം വര്‍ധിച്ച് 1,868.89 ഡോളറായി. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. പണപ്പെരുപ്പ ഭീഷണയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,437 രൂപയായി കുറഞ്ഞു. രണ്ടുവ്യാപാര ദിനങ്ങളിലായി 1,100 രൂപയുടെ വര്‍ധനവാണുണ്ടായശേഷമാണ് നേരിയ ഇടിവ്.

Related Articles

© 2024 Financial Views. All Rights Reserved