തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു; പവന് 41200 രൂപയായി

August 11, 2020 |
|
News

                  തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു; പവന് 41200 രൂപയായി

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 41200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ പവന് 800 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 5150 രൂപയാണ് ഇന്നത്ത നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്.

ഇന്ത്യന്‍ വിപണികളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.63 ശതമാനം ഇടിഞ്ഞ് 54,600 രൂപയിലെത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ ഇടിവാണ്. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 74,700 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.35 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി 2 ശതമാനം അഥവാ കിലോഗ്രാമിന് 1,500 രൂപ ഉയര്‍ന്നു. വെള്ളിയാഴ്ച 10 ഗ്രാമിന് സ്വര്‍ണ വില 1000 രൂപ ഇടിഞ്ഞു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തില്‍ (56,191 രൂപ) എത്തിയിരുന്നു.

ആഗോള വിപണിയില്‍, സ്വര്‍ണ വില ഇന്ന് ഇടിഞ്ഞു. ശക്തമായ ഡോളറിന്റെ സമ്മര്‍ദ്ദമാണ് വില ഇടിയാന്‍ കാരണം. യുഎസ്-ചൈന സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയിലും കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയിലുമാണ് ഇന്ന് സ്വര്‍ണ വില കുറഞ്ഞത്. സ്പോട്ട് സ്വര്‍ണ വില 0.3 ശതമാനം ഇടിഞ്ഞ് 2,021.32 ഡോളറിലെത്തി. യുഎസ് ഫ്യൂച്ചേഴ്‌സ് 0.3 ശതമാനം ഇടിഞ്ഞ് 2,033.60 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 1.2 ശതമാനം ഇടിഞ്ഞ് 28.81 ഡോളറിലെത്തി. പ്ലാറ്റിനം 0.9 ശതമാനം ഇടിഞ്ഞ് 978.10 ഡോളറിലെത്തി.

ഡോളര്‍ സൂചിക ഇന്ന് 0.1 ശതമാനം ഉയര്‍ന്ന് ഒരാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. യുഎസ് കറന്‍സി വീണ്ടെടുക്കാന്‍ തുടങ്ങിയാല്‍ സ്വര്‍ണ വില ഇനിയും കുറയാനിടയുണ്ട്. ആഗോള വിപണികളില്‍, സ്വര്‍ണം ഈ വര്‍ഷം ഏകദേശം 35% ഉയര്‍ന്നു, വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകള്‍ക്കിടയില്‍, ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും അഭൂതപൂര്‍വമായ ഉത്തേജക നടപടികള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved