സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു; സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

November 24, 2020 |
|
News

                  സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു;  സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 720 രൂപ കുറഞ്ഞ് 36960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4620 രൂപയാണ് വില. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ ഇന്ന് വില കുത്തനെ ഇടിയുകയായിരുന്നു.

ഇന്ത്യന്‍ വിപണികളില്‍ മൊത്തത്തില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. എംസിഎക്സില്‍ ഡിസംബറിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 450 രൂപ അല്ലെങ്കില്‍ 0.9 ശതമാനം ഇടിഞ്ഞ് 49,051 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.9 ശതമാനം അഥവാ 550 രൂപ കുറഞ്ഞ് കിലോയ്ക്ക് 59,980 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 750 രൂപ അല്ലെങ്കില്‍ 1.5 ശതമാനം ഇടിഞ്ഞിരുന്നു. വെള്ളി വില കിലോഗ്രാമിന് 1,628 രൂപ അല്ലെങ്കില്‍ 2.6 ശതമാനം ഇടിഞ്ഞു.

ആഗോള വിപണിയില്‍, കൊവിഡ് -19 വാക്‌സിന്‍ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കിടയില്‍ നാല് മാസത്തിനിടെയിലെ ഏറ്റവും ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണ്ണ വില കുറഞ്ഞു. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.6 ശതമാനം ഇടിഞ്ഞ് 1,826.47 ഡോളറിലെത്തി. ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. വെള്ളി വില 1.1 ശതമാനവും പ്ലാറ്റിനം 0.5 ശതമാനവും പല്ലേഡിയത്തില്‍ ചെറിയ മാറ്റവും രേഖപ്പെടുത്തി.

Related Articles

© 2024 Financial Views. All Rights Reserved