വ്യോമയാന രംഗത്ത് സുവര്‍ണ കാലമെന്ന് ഇന്‍ഡിഗോ; മാന്ദ്യം ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും കമ്പനി

November 18, 2019 |
|
News

                  വ്യോമയാന രംഗത്ത് സുവര്‍ണ കാലമെന്ന് ഇന്‍ഡിഗോ; മാന്ദ്യം ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും കമ്പനി

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍ രാജ്യം അതിഭയങ്കരമായ മാന്ദ്യം നേരിടുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇന്‍ഡിഗോയുടെ സിഇഒക്ക് അതിലൊന്നും വലിയ ഭയമില്ല. ഇന്ത്യന്‍ വ്യോമയാന രംഗത്ത് ഇപ്പോള്‍ സുവര്‍ണവസരമെന്നാണ് റോണോജോയ് ദത്ത ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.  ആഭ്യന്തര വിമാന മേഖലയില്‍ ഇപ്പോള്‍ ആരോഗ്യപരമായ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.  അതേസമയം രാജ്യത്തെ വ്യോമയാന രഗത്തെ ആകെ വളര്‍ച്ചയില്‍ സെപ്റ്റംബറില്‍ ഇിടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

സെപ്റ്റംബറില്‍ വ്യോമയാനരഗത്തെ വളര്‍ച്ചയില്‍ ആകെ  1.18 ശതമാനം വളര്‍ച്ച മാത്രമാണ് പ്രകടമായത്. രാജ്യത്തെ വ്യോമയാന രംഗത്തെ ഏറ്റവും കുതിച്ചുച്ചാട്ടമുള്ള കമ്പനിയാണ് ഇന്‍ഡഗോ. അതേസമയം വിമാന ഇന്ധനത്തിന് അധിക നകുതിയാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  വിമാന ഇന്ധനത്തിന് അധിക നികുതി ഏര്‍പ്പെടുത്തിയാലും  പ്രതീക്ഷയാണുള്ളതെന്നാണ് ദത്ത അഭിപ്രായപ്പെടുന്നത്.സമ്പദ് വ്യവസ്ഥയില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ കാണുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ സാമ്പത്തിക അടിത്തറ വളര്‍ച്ച പ്രാപിക്കുമെന്നും വ്യക്തമാക്കി. 

അതേസമയംഎയര്‍ലൈന്‍ ടര്‍ബൈന്‍ ഫ്യുവല്‍ എന്നറിയപ്പെടുന്ന വിമാന ഇന്ധനത്തിന്റെ വില മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ 30 ശതമാനം അധികമാണെന്നാണ് ദത്ത ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്നത് വിമാനക്കമ്പനികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. എന്നാല്‍, ഇതില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനമോ നിലപാടോ എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാകക്കി. .

നിലവില്‍ വിപണി രംഗത്ത് കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്ന വിലയിരുത്തലില്‍ ഇന്‍ഡിഗോ 300 എയര്‍ബസുകള്‍ വാങ്ങാനുള്ള നീക്കവും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര- ആഭ്യന്ത സര്‍വീസുകള്‍ വികസിപ്പിക്കുന്നതിനും, വ്യോമയാനരംഗത്തെ സാധ്യതകളെ മുന്‍നിര്‍ത്തിയുമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍ ഈ നീക്കം നടത്തുന്നത്. 300 എയര്‍ബസുകള്‍ വാങ്ങാന്‍ കമ്പനി 30 ബില്യണ്‍ ഡോളറാണ് ചിലവാക്കുക. അ320ിലീ വിഭാഗത്തില്‍പ്പെട്ട എയര്‍ബസുകളാണ് ഇന്‍ഡിഗോ ഓര്‍ഡര്‍ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

© 2024 Financial Views. All Rights Reserved