60,000 ഇ-കാറുകള്‍ക്ക് സര്‍ക്കാര്‍ 2.5 ലക്ഷം രൂപ സബ്‌സിഡി നല്‍കും; ഇ-റിക്ഷകള്‍ പോലും സബ്‌സിഡിക്ക് അര്‍ഹമാകും

February 28, 2019 |
|
Lifestyle

                  60,000 ഇ-കാറുകള്‍ക്ക് സര്‍ക്കാര്‍ 2.5 ലക്ഷം രൂപ സബ്‌സിഡി നല്‍കും; ഇ-റിക്ഷകള്‍ പോലും സബ്‌സിഡിക്ക് അര്‍ഹമാകും

ലോകത്താകമാനം ഇലക്ട്രിക് കാറുകള്‍ക്ക് ഡിമാന്റ് കൂടി വരുമ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയിലും എല്ലാ രീതിയിലും ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുകയാണ്. 60,000 ഇലക്ട്രിക് കാറുകള്‍ക്ക് 2.5 ലക്ഷം വരെ സബ്‌സിഡി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. 10,000 കോടിയുടെ പാക്കേജിലൂടെ രാജ്യത്ത് ഗ്രീന്‍ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20,000 ഹൈബ്രിഡ് കാറുകള്‍ക്ക് 20,000 രൂപ വരെ വായ്പ നല്‍കും.

പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്, ത്രീ വീലര്‍, ബസ്സുകള്‍ക്കായും ഫണ്ടുകളില്‍ ഭൂരിഭാഗവും അനുവദിക്കും. ഇ-റിക്ഷകളും പോലും സബ്‌സിഡിക്ക് അര്‍ഹമാണ്. ബാറ്ററി ശേഷിയുമായി ബന്ധിപ്പിച്ച മഹീന്ദ്ര ഇ-വെരിറ്റോ വാങ്ങുന്നയാള്‍ ഒന്നര ലക്ഷം രൂപ സബ്‌സിഡി ലഭിക്കുമെന്നാണ് കരുതുന്നത്. മികച്ച നിലവാരമുള്ള ഇലക്ട്രിക് ഇരുചക്രവാഹന വാങ്ങുന്നവര്‍ക്ക് 40,000 രൂപ വരെ ലഭിക്കും. വൈദ്യുത ബസുകള്‍ക്ക് 60 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.

ഏപ്രില്‍ മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പറയുന്നത്. ബസ്സുകള്‍ ഒഴികെയുള്ള വാഹനത്തിന്റെ 15 ലക്ഷം ഫാക്ടറി വിലയും സര്‍ക്കാര്‍ പ്രഖ്യാപിക്കും. സബ്‌സിഡി ലഭിക്കുന്നതിനായിട്ട് സബ്‌സിഡി കണക്കുകൂട്ടല്‍ വാഹനത്തിന്റെ ബാറ്ററി ശേഷിയുമായി ബന്ധിപ്പിക്കും. എല്ലാ വാഹനങ്ങള്‍ക്കും കെ.ഡബ്ല്യൂ.എച്ചിന് 10,000 രൂപയും ബസുകളില്‍ കെ.ഡബ്ല്യു.എച്ച് ന് 20,000 രൂപയുമാണ് നല്‍കുക. 

സബ്‌സിഡിയുടെ കാരണത്താല്‍ ഡിമാന്റ് കൂടും.ഇലക്ട്രിക് വാഹനങ്ങള്‍ക്കായിഒരു പെട്രോള്‍ വാഹിനത്തിനായി അവര്‍ നല്‍കുന്ന അതേ തുക അടച്ചാല്‍ മതി. നഗരങ്ങളിലും, ദേശീയപാതകളിലുമായി ചാര്‍ജുചെയ്യല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കും. വാഹനങ്ങളുടെ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള ശേഷി വികസിപ്പിച്ചെടുക്കുന്നതിനാണ് മറ്റൊരു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved