Latest News എയര്‍ ഇന്ത്യക്ക് അധിക സാമ്പത്തിക ബാധ്യത; എണ്ണക്കമ്പനികള്‍ക്ക് മാത്രം നല്‍കാനുള്ളത് 5,000 കോടി രൂപ ദുബായിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ ഒഴുക്ക്; ആറ് മാസംകൊണ്ട് ദുബായില്‍ റജിസ്റ്റര്‍ ചെയ്തത് 2,208 ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ തിരിച്ചുവിളിച്ച് ട്രംപിന്റെ പുതിയ നീക്കം; വ്യാപാര യുദ്ധം നീങ്ങില്ലെന്ന് വ്യക്തം അരിയും പച്ചക്കറിയുമടക്കം 5000ലേറെ അവശ്യ സാധനങ്ങള്‍ ആമസോണ്‍ ഇനി എത്തിച്ച് തരും; 'ആമസോണ്‍ ഫ്രഷ്' ആരംഭിച്ചത് ബെംഗലൂരുവില്‍; ഓണ്‍ലൈന്‍ ഗ്രോസറി വിപണിയിലും തരംഗം സൃഷ്ടിക്കാന്‍ നീക്കം ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്; 49 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ സ്വന്തമാക്കിയെന്ന് സൂചന

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രം; പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന വഴി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീം ഉടന്‍; കര്‍ഷകരുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി

August 13, 2019 |
|
News

                  കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രം; പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന വഴി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീം ഉടന്‍; കര്‍ഷകരുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി

ഡല്‍ഹി: കാലാവസ്ഥാ വ്യതിയാനും മൂലവും കനത്ത മഴയുമടക്കമുള്ളവയും കൊണ്ട് രാജ്യത്തെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന വേളയിലാണ് ഇവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന വഴി വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. 

നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി അപര്യാപ്തമാണെന്നും കര്‍ഷക സൗഹൃദമായി എങ്ങനെ പദ്ധതി നടപ്പാക്കാമെന്ന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി വഴി കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പദ്ധതിയുടെ രജിസ്ട്രേഷന്‍ ഏതാനും ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. ഡല്‍ഹിയിലെ കൃഷിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യമൊട്ടാകെയുള്ള കര്‍ഷകരോട് പദ്ധതിയില്‍ അംഗമാകണമെന്നും രാജ്യത്തെ ചെറുകിട കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തലാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

18നും 40നും ഇടയില്‍ പ്രായമുളളവരാണ് പദ്ധതിയുടെ ഭാഗമാകുക. 60 വയസാകുമ്പോള്‍ ഇവര്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷനായി നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന. പ്രതിമാസം 55 മുതല്‍ 200 രൂപ വരെ കര്‍ഷകര്‍ക്ക് നിക്ഷേപിക്കാം. ഇതേ തുക തന്നെ കേന്ദ്രസര്‍ക്കാരും പദ്ധതിയിലേക്ക് നിക്ഷേപിക്കും. പദ്ധതിയിലേക്ക് തുക നിക്ഷേപിക്കുന്നതിലൂടെ കര്‍ഷകരുടെ ഭാര്യമാര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാവുന്നതാണ്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് പെന്‍ഷന്‍ വിതരണത്തിന്റെ ചുമതല. 60 വയസിനു മുന്‍പ് കര്‍ഷകന് മരണം സംഭവിക്കുകയാണെങ്കില്‍ അവശേഷിക്കുന്ന കാലം കര്‍ഷകന്റെ ഭാര്യക്ക് പദ്ധതിയിലേക്കുള്ള സംഭാവന തുടരാവുന്നതാണ്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved