വിപണി ശക്തിപ്പെടുത്താന്‍ 100 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

December 02, 2019 |
|
News

                  വിപണി ശക്തിപ്പെടുത്താന്‍ 100 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: ജിഡിപിയില്‍ കനത്ത ഇടിവ് നേരിട്ട സാഹചര്യത്തില്‍ വിപണി ശക്തിപ്പെടുത്താന്‍ പുതിയ പരിഷ്‌കരണ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറ് ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി. അഞ്ചുവര്‍ഷം കൊണ്ട് ഇത്രയും തുക നിക്ഷേപിക്കുന്നതിലൂടെ വിപണിയിലെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നത്. 

രണ്ടാം പാദത്തില്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് (ആഭ്യന്തര ഉത്പ്പാദനം) 4.5 ആയിരുന്നു.  സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) ആണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012-2013 സാമ്പത്തിക വര്‍ഷത്തെ പാദത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.  രണ്ടാം പാദത്തില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചാ നിരക്ക് ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഈ സാഹചര്യത്തിലാണ് വിപണിയില്‍ ശക്തമായി ഇടപ്പെട്ടാല്‍ വീഴ്ചയില്‍ നിന്ന് കരകയറാമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

കൂടാതെ രാജ്യത്തെ നിര്‍മ്മാണമേഖലയിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം വലിയ തളര്‍ച്ചയുണ്ടായിട്ടുണ്ട്.മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ ഒരു ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  അതേസമയം കേന്ദ്രസര്‍ക്കാറിന്റെ പല സാമ്പത്തിക നയങ്ങളുമാണ് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്.  വളര്‍ച്ചാ നിരക്കിലുള്ള ഇടിവ്  അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് മുന്‍ പ്രധാനമന്ത്രിയും  സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ് പ്രതികരിച്ചു.ആശങ്കകള്‍ വേരൂന്നുന്ന സമൂഹത്തെ വിശ്വസനീയമായതും സഹവര്‍ത്തിതമുള്ളതുമായ സ്ഥിതിയിലേക്ക് മടക്കിയെത്തിക്കാന്‍ പ്രധനമന്ത്രിയില്‍ നിന്ന് ശ്രമങ്ങളുണ്ടാകണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.  

 

Related Articles

© 2024 Financial Views. All Rights Reserved