പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ട് കേന്ദ്രം; ഓഹരി പങ്കാളിത്തം 51 ശതമാനത്തിലേക്ക് ചുരുങ്ങും

September 30, 2019 |
|
News

                  പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ട് കേന്ദ്രം; ഓഹരി പങ്കാളിത്തം 51 ശതമാനത്തിലേക്ക് ചുരുങ്ങും

മുംബൈ: രാജ്യം അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും തെറ്റായ  നയങ്ങളുമായാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്രസര്‍ക്കാറിനുള്ള ഓഹരി പങ്കാളിത്തം 51 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള നീക്കവുമായാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൈകാതെ തന്നെ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിതി ആയോഗുമായും, ഊര്‍ജ പെട്രോളിയം മന്ത്രാലയവുമായി ചര്‍ക്കള്‍ നടത്തിയേക്കും. നിതി ആയോഗില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് തേടാനും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ആലോചിക്കും. 

രാജ്യം മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മൂലധന സമാഹരണം നടത്തുന്നതന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പൊതുമേലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി വെട്ടിക്കുറക്കാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രണ്ടില്‍ കൂടുതല്‍ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ നടത്തി മൂലധന സമാഹരണം നടത്താനാണ് കേന്ദ്രം ഇപ്പോള്‍ പദ്ധതിയിടുന്നത്. ഓഹരി വിറ്റഴിക്കലിനായുള്ള നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

എന്നാല്‍ ഓഹരി വിഹിതം 51 ശതമാനമാക്കി വെട്ടിച്ചുരുക്കുക വഴി പൊതുമേഖലാ സ്ഥാപനമെന്ന പദവി ഇല്ലാതായിപ്പോകുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കയാല്‍ അത് വലിയ തിരിച്ചടി നേരിടുമെവന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയേക്കും.

Related Articles

© 2024 Financial Views. All Rights Reserved