ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കുള്ള ഇളവുകള്‍ ജൂലൈ 31 വരെ നീട്ടി; തീരുമാനം കോവിഡ് പശ്ചാത്തലത്തില്‍

July 07, 2020 |
|
News

                  ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കുള്ള ഇളവുകള്‍ ജൂലൈ 31 വരെ നീട്ടി; തീരുമാനം കോവിഡ് പശ്ചാത്തലത്തില്‍

കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ചില ഇളവുകള്‍ 2020 ജൂലൈ 31 വരെ നീട്ടി. പിപിഎഫ്, എസ്സിഎസ്എസ്, എസ്എസ്വൈ. പോസ്റ്റോഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് എന്നിവയ്ക്ക് ഈ ഇളവുകള്‍ ലഭിക്കുന്നതാണ്.

ഉപഭോക്താവിന്റെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമും (എസ്സിഎസ്എസ്) ലോക്ക്ഡൗണ്‍ കാലയളവില്‍ പക്വത പ്രാപിക്കുകയും, അതിന്റെ സാധുത യഥാക്രമം 15 വര്‍ഷത്തിനും അഞ്ച് വര്‍ഷത്തിനും അപ്പുറത്തേക്ക് നീട്ടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, 2020 ജൂലൈ 31 വരെ ഇതിന് സമയമുണ്ട്. ജൂലൈ 31-ന് മുമ്പായി രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ നിന്ന് ഇത് സംബന്ധിച്ച ഒരു ഇമെയില്‍ അയച്ചാല്‍ മതിയാകും. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും അവസാനിച്ചാലുടന്‍ അതിന്റെ ഹാര്‍ഡ് കോപ്പി പോസ്റ്റ് ഓഫീസ് ബ്രാഞ്ചില്‍ സമര്‍പ്പിച്ചാല്‍ മതി.

പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്, എന്നാല്‍ അതിനുശേഷവും കൂടുതല്‍ സംഭാവന നല്‍കിയോ അല്ലാതെയോ അഞ്ച് വര്‍ഷത്തേക്ക് കൂടി ഇത് നീട്ടാന്‍ കഴിയും. അതേസമയം, എസ്സിഎസ്എസ് അക്കൗണ്ടിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. നിലവിലുള്ള പലിശ നിരക്കില്‍ അഞ്ചുവര്‍ഷ കാലയളവ് അവസാനിച്ചു കഴിഞ്ഞാല്‍ ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാം.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. അതായത് 2020 മാര്‍ച്ച് 25 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള ലോക്ക്ഡൗണ്‍ കാലയളവില്‍ 10 വയസ്സ് തികഞ്ഞ പെണ്‍മക്കളുടെ പേരില്‍ 2020 ജൂലൈ 31നകം സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാം. ലോക്ക്ഡൗണ്‍ കാരണം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയാത്ത പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ ഇളവ് സഹായകരമാവും. നിയമപ്രകാരം ഒരു പെണ്‍കുട്ടിയുടെ ജനന തീയതി മുതല്‍ 10 വയസ്സ് വരെ മാത്രമേ സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയൂ.

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ തവണകള്‍ 2020 ജൂലൈ 31 വരെ റിവൈവല്‍ ഫീസ് നല്‍കാതെ നിക്ഷേപിക്കാം. മാത്രമല്ല ആര്‍ഡി അക്കൗണ്ട് ഉടമകള്‍ ഡിഫാള്‍ട്ട് ഫീസ് അടയ്ക്കേണ്ടതുമില്ല.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved