ഡിസംബര്‍ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്

January 01, 2022 |
|
News

                  ഡിസംബര്‍ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തെ ജിഎസ്ടി പിരവില്‍ ഇടിവ്. 1.29,780 കോടിയാണ് ഡിസംബറില്‍ ജിഎസ്ടിയായി പിരിച്ചെടുത്തത്. നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവ് ജിഎസ്ടിയിലുണ്ടായിട്ടുണ്ട്. നവംബര്‍ 1.31 ലക്ഷം കോടിയാണ് ജിഎസ്ടിയായി പിരിച്ചെടുത്തത്. ഇ-വേ ബില്ലുകളില്‍ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത് ജിഎസ്ടി പിരിച്ചെടുക്കാന്‍ സാധിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ശരാശരി 1.30 ലക്ഷം കോടി പ്രതിമാസ ജിഎസ്ടിയായി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 1.10 ലക്ഷം കോടിയായിരുന്നു പ്രതിമാസ ശരാശരി ജിഎസ്ടി പിരിവ്. രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടിയും ജിഎസ്ടിയായി പിരിച്ചെടുത്തു. സമ്പദ്‌വ്യവസ്ഥ കരകയറിയതും, ജിഎസ്ടി വെട്ടിപ്പ് തടയാന്‍ കഴിഞ്ഞതും ഗുണകരമായെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷത്തിന്റെ അടുത്തപാദത്തിലും വരുമാനം വര്‍ധിക്കുമെന്ന് തന്നെയാണ് ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2024 Financial Views. All Rights Reserved