സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുന്നു; നടപടിയില്‍ പ്രതിഷേധവുമായി വ്യാപാരികള്‍

January 15, 2022 |
|
News

                  സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുന്നു; നടപടിയില്‍ പ്രതിഷേധവുമായി വ്യാപാരികള്‍

കൊച്ചി: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ വ്യാപാര സമൂഹത്തെ ദ്രോഹിച്ചതിനുശേഷം ഉപഭോക്താക്കളെകൂടി അതിന്റെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

എറണാകുളം പെരുമാനൂരിലെ ജിഎസ്ടി ഓഫിസില്‍ ജനുവരി 19ന് ഹാജരാകാനാണ് തിരുവനന്തപുരത്തുള്ള ഉപഭോക്താവിന് നോട്ടീസ് അയച്ചിട്ടുള്ളത്. ജിഎസ്ടി സെക്ഷന്‍ 70 പ്രകാരമാണ് ആണ് നോട്ടീസ് അയക്കുന്നത്. ബില്ലും തെളിവുകളും ഹാജരാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് 174 ,175 , 193, 228 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും സമന്‍സിലുണ്ട്. ഒരിക്കലും എടുത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത വകുപ്പുകളാണ് ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്നത്.

ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി സ്വര്‍ണ വ്യാപാര മേഖലയെ പ്രതിസന്ധിയില്‍ ആക്കാനുള്ള ശ്രമം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഏത് സാഹചര്യത്തിലാണ് നോട്ടീസുകള്‍ അയക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സമന്‍സ് അയക്കുന്നത് നിര്‍ത്തണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Read more topics: # ജിഎസ്ടി, # GST,

Related Articles

© 2024 Financial Views. All Rights Reserved