40 കി.മീ വേഗതയില്‍ ഒറ്റച്ചാര്‍ജ്ജിലൂടെ 100 കിലോമീറ്റര്‍ സഞ്ചരിക്കാം; 68,000 രൂപയ്ക്ക് ഹീറോയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്റ്റിമ വിപണിയില്‍; ഫുള്‍ ചാര്‍ജ് ചെയ്യാന്‍ വെറും നാലു മണിക്കൂര്‍ മതിയെന്ന് കമ്പനി

August 20, 2019 |
|
Lifestyle

                  40 കി.മീ വേഗതയില്‍ ഒറ്റച്ചാര്‍ജ്ജിലൂടെ 100 കിലോമീറ്റര്‍ സഞ്ചരിക്കാം; 68,000 രൂപയ്ക്ക് ഹീറോയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്റ്റിമ വിപണിയില്‍; ഫുള്‍ ചാര്‍ജ് ചെയ്യാന്‍ വെറും നാലു മണിക്കൂര്‍ മതിയെന്ന് കമ്പനി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇറക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുന്ന വേളയിലാണ് പുത്തന്‍ സ്‌കൂട്ടറുകള്‍ രംഗത്തിറക്കി ഹീറോ ശ്രദ്ധ നേടുന്നത്. ഒപ്റ്റിമ ഇആര്‍, നൈക്‌സ് ഇആര്‍ എന്നിവയാണ് മോഡലുകള്‍. 68721 രൂപയും 69754 രൂപയുമാണ് ഇതിന്റെ വില. മണിക്കൂറില്‍ 40 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

വാഹനം ഫുള്‍ ചാര്‍ജ് ആകാന്‍ വെറും നാലു മണിക്കൂര്‍ മതി. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍  ദൂരം സഞ്ചരിക്കാമെന്നും കമ്പനി അവകശപ്പെടുന്നു. നേരത്തെ ഹീറോ ഇറക്കിയ ഒപ്റ്റിമ ഇ5, എന്‍വൈഎക്‌സ് ഇ 5 എന്നിവയുമായി താരതമ്യം ചെയ്താല്‍ പുത്തന്‍ സ്‌കൂട്ടറുകള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 

48w ബാറ്ററി പായ്ക്കും ഒപ്റ്റിമയിലെ 600w ബിഎല്‍ഡിസി മോട്ടറുമാണ് ഹീറോ നൈക്‌സ് ഇ ആര്‍ ലും ഉപയോഗിക്കുക. അതുപോലെ തന്നെ ഒപ്റ്റിമ  വാഗ്ദാനം ചെയ്യുന്ന അതേ പ്രകടനം, ടോപ്പ് സ്പീഡ്, എന്നിവയും നൈക്‌സ് ലും ലഭ്യമാകും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയും ഒറ്റ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്ററും ഇതില്‍ ഹീറോ വാഗ്ദാനം ചെയ്യുന്നു. പുതിയ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലെ അവാന്‍ ട്രെന്‍ഡ് ഇ, ഓകിനാവ പ്രൈസ്, ആതര്‍ 450 എന്നിവയ്ക്ക് എതിരാളികളാകും.

രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിന് പുറമെ, ഹീറോ ഇലക്ട്രിക്കിന്റെ ബാംഗ്ലൂരിലെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനവും പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയ്ക്കുള്ള കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്. 2020 അവസാനത്തോടെ ഉപഭോക്തൃ ടച്ച് പോയിന്റുകള്‍ 615-ല്‍ നിന്ന് 1000-മാക്കി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved