ഇന്ത്യയില്‍ ശമ്പളം വൈകുന്നു,പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവുകളും: പഠനറിപ്പോര്‍ട്ടുമായി ക്രെഡിറ്റ്‌മേറ്റ്

December 10, 2019 |
|
News

                  ഇന്ത്യയില്‍ ശമ്പളം വൈകുന്നു,പേഴ്‌സണല്‍ ലോണുകളുടെ തിരിച്ചടവുകളും: പഠനറിപ്പോര്‍ട്ടുമായി ക്രെഡിറ്റ്‌മേറ്റ്

വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് വൈകുന്നതിന് പ്രധാനകാരണം ശമ്പളം വൈകുന്നതാണെന്ന് ക്രെഡിറ്റ്‌മേറ്റ് പഠനറിപ്പോര്‍ട്ട്. പെയ്‌മെന്റ് ആപ്ലിക്കേഷന്‍ സ്ഥാപനമായ പേടിഎമ്മിന്റെ ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമാണ് ക്രെഡിറ്റ്‌മേറ്റ്. ഇന്ത്യയിലെ നാല്‍പത് ധനകാര്യ സ്ഥാപനങ്ങളിലായി രണ്ട് ലക്ഷം വായ്പകളുടെ ഡാറ്റകളാണ് പഠനവിധേയമാക്കിയത്. ഇതില്‍ 36 ശമതാനം തിരിച്ചടവ് മുടങ്ങിയ വായ്പ ശമ്പളം ലഭിക്കാത്തത് കാരണമെന്ന് കണ്ടെത്തി.29 ശതമാനം പേര്‍ക്ക് ബിസിനസ് തകര്‍ന്നതാണ് പ്രശ്‌നത്തിന് കാരണം.

12 ശതമാനം ആളുകള്‍ക്ക് തൊഴില്‍നഷ്ടം സംഭവിച്ചിട്ടുണ്ട്. 13ശതമാനം ആളുകള്‍ക്ക് അസുഖങ്ങളുമായി ബന്ധപ്പെട്ട് പെട്ടെന്ന് വേണ്ടി വന്ന ആശുപത്രി ചിലവുകളാണ് കാരണം. പത്ത് ശതമാനം ആളുകള്‍ വിദേശങ്ങളിലേക്ക് പോയതും വിഷയമായി. പേഴ്‌സണല്‍ ലോണ്‍ തിരിച്ചടവില്‍ സ്ത്രീകളാണ് മുന്‍പന്തിയിലുള്ളത്. തിരിച്ചടവ് മുടക്കിയ 82 ശതമാനം പേരും പുരുഷന്മാരാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി വ്യക്തിഗത വായ്പകളുടെ തിരിച്ചടവിനെ വലിയതോതില്‍ ബാധിച്ചതായാണ് വിവരം.

 

Related Articles

© 2024 Financial Views. All Rights Reserved