ഗ്രാസിയ 125 ബിഎസ് 6 നിരത്തിലെത്തിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ

June 27, 2020 |
|
Lifestyle

                  ഗ്രാസിയ 125 ബിഎസ് 6 നിരത്തിലെത്തിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ

ഡല്‍ഹി: ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 നിരത്തില്‍ എത്തിച്ചു. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്, 73,336 രൂപയിലാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ എന്നീ നിറങ്ങളില്‍ ഗ്രാസിയ ലഭിക്കും.

125 ബിഎസ് 6, 125 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ആണ് പുതിയ ഹോണ്ട ഗ്രാസിയയുടെ ഹൃദയം. പിജിഎം-എഫ്‌ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്‌നോളജി), എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്ഡേറ്റുചെയ്ത എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 8.14 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.3 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മൂന്ന് തരത്തില്‍ ക്രമീകരിക്കാവുന്ന പിന്‍ സസ്പെന്‍ഷനും നല്‍കിയിരിക്കുന്നു. ആറ് വര്‍ഷത്തെ വാറന്റി പാക്കേജാണ് (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + മൂന്ന് വര്‍ഷം ഓപ്ഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റി) സ്‌കൂട്ടറില്‍ വരുന്നത്.

എല്‍ഇഡി ഡി സി ഹെഡ്ലാമ്പ്, സ്പ്ലിറ്റ് എല്‍ഇഡി പൊസിഷന്‍ ലാമ്പ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്വിച്ച്, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം ആന്‍ഡ് എഎംപി; പാസിംഗ് സ്വിച്ച്, എഞ്ചിന്‍ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചേഴ്‌സ് ഈ പുതിയ മോഡലിന് നല്‍കിയിട്ടുണ്ട്. ഇന്റലിജന്റ് ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ ഡിസ്റ്റന്‍സ് ടു എംപ്റ്റി, ശരാശരി ഇന്ധനക്ഷമത എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ത്രീ-സ്റ്റെപ്പ് ഇക്കോ ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ വിവരങ്ങളും മീറ്ററിലൂടെ അറിയാന്‍ സാധിക്കും.

ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്‌ലാഗ്ഷിപ്പ് സ്‌കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ച് 2017 നവംബറിലാണ് ഹോണ്ട ആദ്യ ഗ്രാസിയയെ നിരത്തിലെത്തിച്ചത്. അഗ്രസീവ് ഡിസൈനായിരുന്നു ഗ്രാസിയയുടെ മുഖമുദ്ര. നിലവില്‍ ആക്ടീവ 125-ല്‍ നല്‍കിയിരുന്ന ബിഎസ്-4 നിലവാരത്തിലുള്ള 124.9 സിസി എയര്‍-കൂള്‍ഡ് എന്‍ജിനായിരുന്നു ഗ്രാസിയയ്ക്ക് കരുത്തേകിയിരുന്നത്. ഇത് 8.52 ബിഎച്ച്പി പവറും 10.54 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved