ബില്‍റ്റ് ഇന്‍ അലക്‌സ ആപ്ലിക്കേഷനുമായി എച്ച്പി പവിലിയന്‍ എക്‌സ് 360 പ്രീമിയം കണ്‍വേര്‍ട്ടിബിള്‍ ലാപ്‌ടോപ്പ്; എത്തുന്നത് ഇന്റല്‍ കോര്‍ ഐ 7 പ്രോസസ്സറുമായി

September 06, 2019 |
|
Lifestyle

                  ബില്‍റ്റ് ഇന്‍ അലക്‌സ ആപ്ലിക്കേഷനുമായി എച്ച്പി പവിലിയന്‍ എക്‌സ് 360 പ്രീമിയം കണ്‍വേര്‍ട്ടിബിള്‍ ലാപ്‌ടോപ്പ്; എത്തുന്നത് ഇന്റല്‍ കോര്‍ ഐ 7 പ്രോസസ്സറുമായി

യുഎസ് ആസ്ഥാനമായ ഐടി ഭീമനായ എച്ച്പി പുത്തന്‍ ലാപ്‌ടോപ് സീരിസുകള്‍ ഇറക്കി ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ അലക്‌സ ആപ്ലിക്കേഷനുള്ള ലാപ്‌ടോപ്പുമായിട്ടാണ് എച്ച്പി വിപണി കീഴടക്കാനെത്തുന്നത്. എച്ച്പിയുടെ ഏറ്റവും പുതിയ പവിലിയന്‍ എക്‌സ് 360 പ്രീമിയം കണ്‍വേര്‍ട്ടിബിള്‍ സീരിസില്‍ ഹാന്‍ഡ്‌സ് ഫ്രീയായി അലക്‌സ ലഭ്യമാണെന്നും പിസിയുടെ മൈക്രോഫോണ്‍, സ്പീക്കറുകള്‍ എന്നിവയുപയോഗിച്ച് അലക്‌സ അക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അധീകൃതര്‍ വ്യക്തമാക്കുന്നു. 

ടെന്‍ത് ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ 7 പ്രോസസ്സറാണ് പവിലിയന്‍ എക്‌സ് 360ല്‍ ഉള്ളത്. മാത്രമല്ല 16 ജിബി റാമാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ മികച്ച പ്രകടനം, കാര്യക്ഷമത, ബാറ്ററി കരുത്ത്, സ്പീഡ് എന്നിവയിലും എക്‌സ് 360 വളരെ നിലവാരം പുലര്‍ത്തുന്നുണ്ട്. 14 ഇഞ്ച് മൈക്രോ എഡ്ജ് ബെസല്‍, ഫുള്‍ എച്ച്ഡി എല്‍ഇഡി ബാക്ക് ലൈറ്റ് ടച് ഡിസ്‌പ്ലേ, എന്നിവ അടങ്ങിയ എക്‌സ് 360ല്‍ എന്‍വിഐഡിഐഎ ജിഫോഴ്സ് എംഎക്‌സ് 250 യാണ് ഗ്രാഫിക്‌സ് ആവശ്യങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1.58 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം. കൂടാതെ ഒരു യുഎസ്ബി ടൈപ്പ് സി, രണ്ട് യുഎസ്ബി ടൈപ്പ് എ, ഒരു എസി സ്മാര്‍ട് പിന്‍,  ഒരു എച്ച്ഡിഎംഐ, ഒരു ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ കോംബോ എന്നീ പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 68,990രൂപ മുതലാണ് ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved