വഞ്ചന കേസ്: 563 കോടി രൂപ കൈക്കലാക്കിയെന്ന പരാതിയുമായി ഐസിഐസിഐ ബാങ്ക്

August 26, 2021 |
|
News

                  വഞ്ചന കേസ്: 563 കോടി രൂപ കൈക്കലാക്കിയെന്ന പരാതിയുമായി ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപ വഞ്ചനയിലൂടെ കൈക്കലാക്കിയെന്ന പരാതിയുമായി ഐസിഐസിഐ ബാങ്ക്. കാര്‍ബി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിന്റെ പ്രമോട്ടറായ സി പാര്‍ത്ഥസാരഥി അടക്കമുള്ളവര്‍ക്കെതിരെയാണ് ഐസിഐസിഐ ബാങ്ക് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 563 കോടി രൂപ അനധികൃതമായി കൈക്കലാക്കിയെന്നാണ് ബാങ്കിന്റെ ആരോപണം. കാര്‍വി ബ്രോക്കേര്‍സിന്റെ ഉന്നതര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

ആറ് ബാങ്കുകളുടെ ഓഹരികളില്‍ നിന്നായി കാര്‍വി സ്റ്റോക് ബ്രോകിങ് ലിമിറ്റഡ് സമാഹരിച്ച പണം ക്ലെയന്റിന്റെ അക്കൗണ്ടിലേക്ക് മാറ്റാതെ തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. ഇത് സ്റ്റോക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

കേസ് സൈബരാബാദിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. ഇന്റസ്ഇന്റ് ബാങ്കിന്റെ 137 കോടിയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ത്ഥസാരഥിയെ ആഗസ്റ്റ് 19ന് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായ പരാതി എച്ച്ഡിഎഫ്‌സി ബാങ്കും കാര്‍ബി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിനെതിരെ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved