ലോകത്തിലെ ഏറ്റവും വലിയ ഇഡ്ലി ഫാക്ടറി വരുന്നത് ബംഗളൂരില്‍! 2021ല്‍ ലക്ഷ്യം സഫലമാക്കാനൊരുങ്ങി ഐഡി ഫ്രഷ് ഫുഡ്സ്

December 28, 2020 |
|
News

                  ലോകത്തിലെ ഏറ്റവും വലിയ ഇഡ്ലി ഫാക്ടറി വരുന്നത് ബംഗളൂരില്‍! 2021ല്‍ ലക്ഷ്യം സഫലമാക്കാനൊരുങ്ങി ഐഡി ഫ്രഷ് ഫുഡ്സ്

ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഇഡ്ലി ഫാക്ടറി ബംഗളൂരില്‍ ആരംഭിക്കാന്‍ ഒരുങ്ങി ഐഡി ഫ്രഷ് ഫുഡ്സ്. ബംഗളൂരു ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഉത്പന്ന കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സ് 2021ഓടെ ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ പി മുസ്തഫയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് കമ്പനിയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. എന്നാല്‍ 2021ല്‍ കമ്പനിക്ക് വളരെ നല്ല വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഡി ഫ്രഷ് ഫുഡ് 2020 ല്‍ 35 കോടി ഇഡ്ലികളും 10 കോടി പൊറോട്ടകളും 2 കോടി കപ്പ് കാപ്പിയും വിറ്റിരുന്നു. 2021ലെ സാമ്പത്തിക വര്‍ഷം കമ്പനിക്ക് മികച്ച വര്‍ഷമാണെന്നാണ് കരുതുന്നത്. 330 കോടിയുടെ വരുമാനമാണ് കമ്പനി അടുത്ത വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്.ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് കമ്പനിക്ക് ഫാക്ടറി ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കാലതാമസം നേരിടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇ-കൊമേഴ്സില്‍ നിന്നുമുള്ള വരുമാനം മൂന്നിരട്ടിയായിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഇഡ്ലിയേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ വിറ്റത് പൊറോട്ടയാണ്. ഐഡിയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിത്. ഒമാനിലെ മസ്‌ക്കറ്റ് മാര്‍ക്കറ്റിലും ഐഡിയുടെ ഉല്‍പ്പനങ്ങള്‍ ലഭ്യമാണ്. സൗദി, ഖത്തര്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. യുഎസ്, യൂറോപ്പ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഐഡിയുു കോഫി ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved