ഐഡിബിഐ ബാങ്ക് ത്രൈമാസ നഷ്ടം; മൂന്നിരട്ടിയായി ഇടിഞ്ഞ് 4,185 കോടി രൂപയായി

February 05, 2019 |
|
Banking

                  ഐഡിബിഐ ബാങ്ക് ത്രൈമാസ നഷ്ടം; മൂന്നിരട്ടിയായി ഇടിഞ്ഞ് 4,185 കോടി രൂപയായി

ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഐഡിബിഐ ബാങ്ക് മൂന്നിരട്ടിയായി ഇടിഞ്ഞ് 4,185.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,524.31 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 6,190.94 കോടിയായി കുറഞ്ഞു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,125.20 കോടി രൂപയായിരുന്നു.

എന്നാല്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 14.01 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ഇത് 16.02 ശതമാനമായിരുന്നു. ബാങ്കിന്റെ ഉടമസ്ഥത അവകാശം ഇന്ത്യാ ഗവണ്മെന്റില്‍ നിന്നും എല്‍ഐസി ആയി മാറിയിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ജനുവരി 21 ന് ഐഡിബിഐ ബാങ്കിലെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുകയും ഇന്‍ഷുറന്‍സില്‍ നിന്ന് 21,624 കോടി രൂപ മൂലധനമായി ബാങ്കിന് കിട്ടി.

2018 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ നിയന്ത്രണ മൂലധനം കൈവരിച്ചിട്ടുണ്ടെന്നും എല്‍ഐസിയുടെ മൂലധന സമാഹരണത്തിന്റെ പശ്ചാത്തലത്തില്‍ 2018 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് അതിന്റെ മൊത്തം ഇക്വിറ്റി ടയര്‍ -1 (സിഇറ്റി -1) തലത്തില്‍ 9.32 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ഇത് 6.62 ശതമാനം മാത്രമായിരുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved