ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചരക്കുനീക്കം റെക്കോര്‍ഡിട്ടു;ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആധിപത്യം നേടി

November 12, 2019 |
|
Lifestyle

                  ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചരക്കുനീക്കം റെക്കോര്‍ഡിട്ടു;ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആധിപത്യം നേടി

ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചരക്കുനീക്കം റെക്കോര്‍ഡ് കുറിച്ചു. 2019 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ 46.6 ദശലക്ഷം യൂനിറ്റാണ് വിറ്റുപോയത്. രണ്ടാം പാദത്തെ  അപേക്ഷിച്ച് 26.5 %,കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇതേ പാദത്തെ അപേക്ഷിച്ച് 9.3% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്റര്‍നാഷനല്‍ ഡാറ്റാ കോര്‍പ്പറേഷന്‍ ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഓണ്‍ലൈന്‍ സെയില്‍ഫെസ്റ്റിവലുകള്‍,പുതിയ ബ്രാന്റുകളുടെ കടന്നുവരവ്  എന്നിവ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് ഗുണംചെയ്തു.മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കത്തിന്റെ കണക്കുപരിശോധിച്ചാല്‍ ഓണ്‍ലൈന്‍ വിപണിയ്ക്കാണ് ഗുണമായതെന്ന് മനസിലാക്കാം. കാരണം മൊത്തം വിപണിയു

 െ45.4 % നേടിയത് ഓണ്‍ലൈന്‍ വിപണികളാണ്.28.3% വളര്‍ച്ചനേടി  ഓണ്‍ലൈന്‍ മാര്‍ക്കറ്റ് റെക്കോര്‍ഡ് കുറിച്ചെന്ന് ഐഡിസിഇന്ത്യാ അസോസിയേറ്റ് റിസര്‍ച്ച് മാനേജര്‍ ഉപാസന ജോഷി അഭിപ്രായപ്പെട്ടു. ഇഎംഐ,ബൈ ബാക്ക്, വിവിധ ഓഫറുകള്‍ അടക്കമുള്ള തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ വിപണിയുടെ മത്സാരാത്മക വളര്‍ച്ചയ്ക്ക് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ആളുകളുടെ ഇഷ്ടബ്രാന്റായ ഷവോമി 27.1% വിപണി വിഹിതവുമായി ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ സാംസങ് 18.9 % സ്വന്തമാക്കി രണ്ടാംസ്ഥാനത്താണ്. 15.2% നേടി വിവോ മൂന്നാംസ്ഥാനത്തും 14.3 % വുമായി റിയല്‍മി നാലാമതുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മറ്റ് ബ്രാന്റുകളുടെ വിപണി വിഹിതത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. 30% ഇടിവാണ് നേരിട്ടത്. ഇത് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം ഏകീകരണ പാതയിലാണെന്ന് തെളിയിക്കുന്നു.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണി വിഹിതം സാംസങ്ങിന് നഷ്ടമായിട്ടുണ്ട്. 

Related Articles

© 2024 Financial Views. All Rights Reserved