വാഹനത്തിന്റെ ടയറുമായി ബന്ധപ്പെട്ട് അമിതമായി പണമിറങ്ങാതിരിക്കണോ? ടയര്‍ ഉപയോഗവും അറിഞ്ഞിരിക്കേണ്ട സംഗതികളും

September 13, 2019 |
|
Lifestyle

                  വാഹനത്തിന്റെ ടയറുമായി ബന്ധപ്പെട്ട് അമിതമായി പണമിറങ്ങാതിരിക്കണോ? ടയര്‍ ഉപയോഗവും അറിഞ്ഞിരിക്കേണ്ട സംഗതികളും

വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ടയര്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടയര്‍ പണി മുടക്കിയാല്‍ ഒരിഞ്ച് പോലും നീങ്ങാന്‍ ഒരു വണ്ടിക്കുമാവില്ല. എന്നാല്‍ ടയറിന് ചെലവാക്കേണ്ടി വരുന്ന പണത്തെ പറ്റി പരിഭവം പറയുന്നവരാണ് മിക്കവരും. അശ്രദ്ധയാണ് ടയറിന്റെ ആയുസ് കുറയ്ക്കുന്ന സംഗതി. കുറഞ്ഞത് അഞ്ചു വര്‍ഷം വരെയാണ് ഒരു ടയര്‍ ഉപയോഗിക്കാന്‍ നിര്‍മ്മാതാക്കള്‍ പറയുന്ന സമയമെങ്കിലും ഇതിനുള്ളില്‍ മിക്ക ടയറുകളും ഒരു വിധം തേഞ്ഞിരിക്കും (ഉപയോഗം പോലെ).

പണം ചെലവഴിക്കാനുള്ള മടികൊണ്ട് ടയര്‍ മാറാതിരിക്കരുത്. ടയറിന്  തേയ്മാനം അധികമാണെങ്കില്‍ ഗ്രിപ്പും വല്ലാതെ കുറയും. ഇത് വാഹനാപകടത്തിനും കാരണമാകും.  ടയറിലെ പ്രഷറും കൃത്യമാണെന്ന് അടിക്കടി ഉറപ്പ് വരുത്തണം. അമിതമായ പ്രഷര്‍ അപകടം വിളിച്ചു വരുത്തും. വാഹനങ്ങളില്‍ ലോഡ് പരിധിക്കുള്ളിലായിരിക്കാന്‍ ശ്രദ്ധിക്കുക. ലോഡ് പരിധി കവിഞ്ഞുവെങ്കില്‍ ടയറുകള്‍ വേഗത്തില്‍ ചൂടാകുകയും ചിലപ്പോള്‍ പൊട്ടുകയും ചെയ്‌തേക്കാം. പുതിയ എല്ലാ ടയറുകളിലും എത്രമാത്രം ഭാരമാണ് കയറ്റാനാവുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വീല്‍ ബാലന്‍സിംഗും അലൈന്‍മെന്റുമൊക്കെ കൃത്യസമയത്ത് നോക്കിയില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശ്‌നമാകും. ഒരു കാര്‍ മോശം റോഡ് വഴി പോകുമ്പോഴും ടയറുകള്‍ക്ക് വിന്യാസം നഷ്ടമായേക്കാം. ഭാരം എല്ലാ ടയറുകളിലേക്കും ഒരേപോലെ കേന്ദ്രീകരിക്കാന്‍ കൃത്യമായ വിന്യാസം സഹായിക്കും.  ഓരോ അയ്യായിരം കിലോമീറ്റര്‍ കഴിയുമ്പോഴും ടയറുകള്‍ സ്ഥാനമാറ്റം ചെയ്യുന്നത്. ടയറിന്റെ ആയുസ് നിലനിര്‍ത്താന്‍ സഹായിക്കും. അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് ടയര്‍ കൂടുതല്‍ ചൂടാകാന്‍ ഇടയാക്കും. അമിതമായി ടയര്‍ ചൂടായി ഒരുപാട് നേരം ഇരിക്കുന്നത് ടയറിന് തകരാര്‍ ഉണ്ടാകാന്‍ കാരണമാകും.

ഓരോ റോഡിനും ചേരുന്ന ടയറുകള്‍ ഉപയോഗിക്കുക, ഓഫ്‌റോഡ് യാത്രകള്‍ക്ക് പ്രത്യേകം നിര്‍മ്മിച്ച ടയറുകള്‍ അത്തരം യാത്രകള്‍ക്കായിരിക്കും അനുയോജ്യമാകുക. ടയറിന്റെ ആയുസിനെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് ഡ്രൈവിങ്. പെട്ടെന്നുള്ള വേഗമെടുക്കല്‍, സഡന്‍ ബ്രേക്കിങ്, ഗട്ടറുകളിലൂടെ വേഗത്തില്‍ ഓടിക്കുക, റോഡിന്റെ കൂര്‍ത്ത വശങ്ങളിലൂടെ വാഹനം ഇറക്കുക, വളവുകള്‍ വീശിയെടുക്കുക എന്നിവയെല്ലാം ടയറിന്റെ ആയുസിനെ ബാധിക്കുമെന്ന് ഓര്‍ക്കുക. 

Related Articles

© 2024 Financial Views. All Rights Reserved