ഡീസല്‍ ഉപയോഗം കുത്തനെ ഇടിഞ്ഞു;റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

November 15, 2019 |
|
Lifestyle

                  ഡീസല്‍ ഉപയോഗം കുത്തനെ ഇടിഞ്ഞു;റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ബംഗളുരു: ഇന്ത്യയില്‍ ഡീസല്‍ ഉപഭോഗത്തില്‍ വന്‍ ഇടിവ്. മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഡീസല്‍ ഉപഭോഗമെന്ന്  കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വാര്‍ഷിക അടിസ്ഥാനത്തിലുള്ള കണക്കുകള്‍ അനുസരിച്ച് 7.4 % ഇടിവാണ് നേരിട്ടിരിക്കുന്നത്. വെറും 6.51 ടണ്‍ ഡീസലായി കുറഞ്ഞിട്ടുണ്ട്. 2017 ജനുവരിമുതലാണ് ഡീസല്‍ ഉപഭോഗത്തില്‍ വന്‍ ഇടിവ് നേരിട്ട് തുടങ്ങിയതെന്ന് പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യകത കുറഞ്ഞതിനാല്‍ രാജ്യത്തെ എണ്ണശുദ്ധീകരണ ശാലകള്‍ ഡീസല്‍ കയറ്റുമതി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വാഹന വില്‍പ്പനയില്‍ വന്‍ ഇടിവാണ് നേരിട്ടതും ബിഎസ് 6 ചട്ടമനുസരിച്ചുള്ള നിബന്ധനകളുടെ പേരില്‍ പല കമ്പനികളും ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതും വിപണിയില്‍ തിരിച്ചടിയായി.

അതേസമയം പെട്രോളിന്റെ ആവശ്യകത കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 8.9% ഉപഭോഗ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുന്ന ആറുമസത്തിനകം ഡീസല്‍ ഉപയോഗം കൂടുമെന്ന് വിപണിയില്‍ വിലയിരുത്തലുകള്‍ ഉണ്ട്. അതേസമയം അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണം കണക്കിലെടുത്താല്‍ 2019ല്‍ ഇന്ധന ഉപയോഗത്തില്‍ പ്രതിദിനം 1,70,000 ടണ്‍ കുറവുണ്ടാകും. 2014 മുതല്‍ ഉപഭോഗം കുറയുന്നതായാണ് ഏജന്‍സിയുടെ അഭിപ്രായം.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved