സ്വര്‍ണ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ഉസ്ബക്കിസ്ഥാന്‍; ഇന്ത്യയും, റഷ്യയും സ്വര്‍ണ സംഭരണ ശേഷി വര്‍ധിപ്പിച്ച് ഡോളറിന്റെ ആധിപത്യത്തെ ഇല്ലാതാക്കും

May 13, 2019 |
|
News

                  സ്വര്‍ണ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടത്തോടെ ഉസ്ബക്കിസ്ഥാന്‍; ഇന്ത്യയും, റഷ്യയും സ്വര്‍ണ സംഭരണ ശേഷി വര്‍ധിപ്പിച്ച് ഡോളറിന്റെ ആധിപത്യത്തെ ഇല്ലാതാക്കും

ആഗോള തലത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഉസ്ബസ്‌ക്കിസ്ഥാനെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണം വാങ്ങുന്നതില്‍ റഷ്യയാണെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വര്‍ണ സംഭരണ ശേഷി വര്‍ധിപ്പിക്കുകയെന്നതാണ് റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്. അതേസമയം ഉസ്ബസ്‌ക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ്  ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അതേസമയം ജനുവരി മുതല്‍ മാര്‍ച്ച് വരെ 6.2 ടണ്‍ സ്വര്‍ണമാണ് ഉസ്ബസ്‌ക്കിസ്ഥാന്‍ വില്‍പ്പന നടത്തിയത്. മംഗോളിയ 3.4 ടണ്‍ സ്വര്‍ണ വില്‍പ്പനയും, തജികിസ്ഥാന്‍ ഒരു ടണ്‍ വില്‍പ്പനയുമാണ് നടത്തിയിട്ടുള്ളത്. 

നിലവില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വാങ്ങിയ സ്വര്‍ണത്തിന്റെ കണക്കുകള്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ടിട്ടുണ്ട്. തുര്‍ക്കി (40.1 ടണ്‍ സ്വര്‍ണം), ചൈന (33 ടണ്‍ സ്വര്‍ണം), കാസാക്കിസ്ഥാന്‍ (11.2 ടണ്‍ സ്വര്‍ണം), ഖത്തര്‍ (9.4 ടണ്‍ സ്വര്‍ണം), ഇന്ത്യ (8.4 ടണ്‍ സ്വര്‍ണം), കൊളമ്പിയ (6.1 ടണ്‍ സ്വര്‍ണം) എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമഝധികം സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യമായി റഷ്യ മാറിയെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 

റഷ്യയുടെ കേന്ദ്ര ബാങ്കായ സെന്‍ഡ്രല്‍ ബാങ്ക് ഓഫ് ഫെഡറേഷന്‍ 55.3 ടണ്‍ സ്വര്‍ണമാണ് വങ്ങിക്കൂട്ടിയത്. റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയ നയമാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. ഡോളറിനെതിരെ ആധിപത്യം കുറക്കാനുള്ള നീക്കമാണ് ഇപ്പോള്‍ റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന ലക്ഷ്യം. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയും കൂടുതല്‍ സ്വര്‍ണം വാങ്ങിയെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. 8.4 ടണ്‍ സ്വര്‍ണം ഇന്ത്യ വാങ്ങിയെന്നും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 

അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ സമ്മര്‍ദ്ദവും, വ്യാപാര സംഘര്‍ഷവുമാണ് വിവിധ രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങുന്ന നിലപാടിലേക്ക് മാറിയിട്ടുള്ളത്. സ്വര്‍ണത്തിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതോടെ ഡോളറിന്റെ ആധിപത്യം കുറക്കാന്‍ സാധിക്കുമെന്ന വിശ്വാസമാണ് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് ഉള്ളത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാഘങ്കുകള്‍  ആകെ വാങ്ങിയ സ്വര്‍ണത്തിന്റെ അളവ് 145.5 ടണ്‍ ആണ്.

 

Related Articles

© 2024 Financial Views. All Rights Reserved