ഇന്ത്യക്ക് ആവശ്യം മെഗാ ബാങ്കുകള്‍; അരുണ്‍ ജെയ്റ്റ്‌ലി

February 19, 2019 |
|
Banking

                  ഇന്ത്യക്ക് ആവശ്യം മെഗാ ബാങ്കുകള്‍; അരുണ്‍ ജെയ്റ്റ്‌ലി

ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തെ കൂടുതല്‍ ദൃഢപ്പെടുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്, പൊതു മേഖലാ ബാങ്കുകളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. പലിശ നിരക്ക് കുറയ്ക്കുന്നതിന് ചര്‍ച്ച നടത്തും. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ പരിഷ്‌കാരങ്ങളും നയങ്ങളും വിപുലമായി അവതരിപ്പിച്ചതായി ധനകാര്യ മന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്ക് ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബജറ്റില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും കര്‍ഷകര്‍ക്കുള്ള ക്യാഷ് ട്രാന്‍സ്ഫര്‍ സ്‌കീമും കണക്കാക്കിയിരുന്നു. 6000 രൂപ വാര്‍ഷിക ക്യാഷ് ട്രാന്‍സ്ഫര്‍ സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഈ വര്‍ഷം 20,000 കോടി രൂപ ചെലവു വരും. അടുത്ത വര്‍ഷം 75,000 കോടിയും. ഇന്ത്യയ്ക്ക് വലിയ ബാങ്കുകള്‍ ആവശ്യമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

ബാങ്ക് ഓഫ് ബറോഡയുമായി ധനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയുടെ ലയനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ ലയനം കരുത്തുള്ള വലിയ ബാങ്കുകളെ സൃഷ്ടിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ ക്യാഷ് ട്രാന്‍സ്ഫര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അവരെ പരിപാലിക്കാന്‍ മറ്റു പരിപാടികളും സംവിധാനങ്ങളും ഉണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. പോളിസി റേറ്റ് വെട്ടിക്കുറയ്ക്കാനുള്ള ആര്‍ബിഐയുടെ അപ്രതീക്ഷിത തീരുമാനത്തിനുശേഷം ഏതാനും ബാങ്കുകള്‍ മാത്രം വായ്പാ പലിശനിരക്ക് കുറച്ചു. 

 

Related Articles

© 2024 Financial Views. All Rights Reserved