ലോകത്തിലെ ഏറ്റവും സൗകര്യപ്രദവും ആകര്‍ഷകവുമായ എഫ്ഡിഐ നയങ്ങളിലൊന്ന് ഇന്ത്യയുടേതെന്ന് പീയൂഷ് ഗോയല്‍

December 16, 2020 |
|
News

                  ലോകത്തിലെ ഏറ്റവും സൗകര്യപ്രദവും ആകര്‍ഷകവുമായ എഫ്ഡിഐ നയങ്ങളിലൊന്ന് ഇന്ത്യയുടേതെന്ന് പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള ഏറ്റവും സുഗമമായ നയങ്ങളിലൊന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം തുടര്‍ച്ചയായി വളരുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ എഫ്ഡിഐ 13 ശതമാനം വര്‍ധിച്ച് 40 ബില്യണ്‍ യുഎസ് ഡോളറായെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിലേക്കുള്ള എഫ്ഡിഐ വരവ് തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ പോലും, അതായത്, കോവിഡ് മഹമാരിയുടെ ഏറ്റവും ഉയര്‍ന്ന സമയത്ത് പോലും നമ്മുടെ എഫ്ഡിഐ വളര്‍ന്നു, ഇന്ന് ലോകത്തിലെ ഏറ്റവും സൗകര്യപ്രദവും ആകര്‍ഷകവുമായ എഫ്ഡിഐ നയങ്ങളിലൊന്നാണ് ഇന്ത്യയുടേത്' സിഐഐയുടെ പങ്കാളിത്ത ഉച്ചകോടി 2020 ല്‍ പങ്കെടുത്തുകൊണ്ട് പിയൂഷ് ഗോയല്‍ പറഞ്ഞു.
 
മിക്കവാറും എല്ലാ മേഖലകളിലും 100 ശതമാനം എഫ്ഡിഐ ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. ടെലികോം, മീഡിയ, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചില മേഖലകള്‍ക്ക് വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ലോട്ടറി ബിസിനസ്സ്, ചൂതാട്ടം, വാതുവയ്പ്പ്, ചിറ്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്, പുകയില ഉപയോഗിക്കുന്ന സിഗരറ്റ്, ചെറൂട്ട്, സിഗരില്ലോസ്, സിഗരറ്റ് എന്നിവയുടെ നിര്‍മ്മാണം എന്നീ മേഖലയിലാണ് വിദേശ നിക്ഷപത്തിന് വിലക്കുണ്ട്.

സര്‍ക്കാര്‍ അംഗീകാര റൂട്ടിന് കീഴില്‍ വിദേശ നിക്ഷേപകര്‍ അതത് മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഓട്ടോമാറ്റിക് അംഗീകാര റൂട്ടിലൂടെ, നിക്ഷേപം നടത്തിയ ശേഷം നിക്ഷേപകന്‍ റിസര്‍വ് ബാങ്കിനെ അറിയിക്കണം. രാജ്യത്തിന് നിരവധി മേഖലകളില്‍ അവസരങ്ങളുള്ളതിനാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മന്ത്രി നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യ അവസരങ്ങളുടെ നാടാണ്. വികസനം, വളര്‍ച്ച, സമൃദ്ധി എന്നിവയുടെ ബസ്സില്‍ കയറാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു... ചുവന്ന പരവതാനി വിരിച്ച ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുകയും അവസരങ്ങളുടെ ഈ ദേശത്തേക്കുള്ള നിങ്ങളുടെ യാത്രയില്‍ ഞങ്ങളുടെ പൂര്‍ണ്ണമായ സഹായവും പങ്കാളിത്തവും പങ്കാളിത്തവും ഉറപ്പുനല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved