2020ലെ രാജ്യത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനം 2019 തലത്തിലേക്ക് എത്തിയേക്കില്ല

March 31, 2021 |
|
News

                  2020ലെ രാജ്യത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനം 2019 തലത്തിലേക്ക് എത്തിയേക്കില്ല

ന്യൂഡല്‍ഹി: സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ബിസിനസുകളിലും ഇന്ത്യ വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക ഉല്‍പ്പാദനം 2019 തലത്തേക്കാള്‍ താഴെയായിരിക്കുമെന്ന് യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് പസഫിക് (യുഎന്‍ഇഎസ്സിഎപി) റിപ്പോര്‍ട്ട് പറയുന്നു.

ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനം വളര്‍ച്ചാ നിരക്കും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ചാ നിരക്കുമാണ് റിപ്പോര്‍ട്ടില്‍ പ്രതീക്ഷിക്കുന്നത്. 'എക്കണോമിക് ആന്‍ഡ് സോഷ്യല്‍ സര്‍വേ ഓഫ് ഏഷ്യ ആന്‍ഡ് പസഫിക് 2021' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യ മഹാമാരിയിലേക്ക് പ്രവേശിച്ചതു തന്നെ മിതമായ ജിഡിപി വളര്‍ച്ചയും നിക്ഷേപ വളര്‍ച്ചയുമായിട്ടാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.   

കര്‍ശനമായ ലോക്ക്ഡൗണുകളെ തുടര്‍ന്ന്, 2020 രണ്ടാം പാദത്തില്‍ രാജ്യം അനുഭവിച്ച സാമ്പത്തിക വെല്ലുവിളികള്‍ വര്‍ദ്ധിച്ചു. 2020 നാലാം പാദത്തില്‍ വീണ്ടെടുക്കലിലേക്ക് എത്തിയെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച പൂജ്യത്തോടടുത്താണ്. 2021ല്‍ സാമ്പത്തിക ഉല്‍പ്പാദനം ഉയരുമെങ്കിലും കോവിഡിന് മുമ്പുള്ള തലത്തിലേക്ക് എത്താനിടയില്ല. കുറഞ്ഞ വായ്പയെടുക്കല്‍ ചെലവ് നിലനിര്‍ത്തുന്നതിനൊപ്പം നിഷ്‌ക്രിയ വായ്പകള്‍ പരിഹരിക്കുന്നത് ഒരു വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more topics: # UN report,

Related Articles

© 2024 Financial Views. All Rights Reserved