കയറ്റുമതി വ്യാപാരത്തില്‍ തളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്; ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവെന്ന് കണക്കുള്‍; മാന്ദ്യം വ്യാപാര രംഗത്തെയും പിടികൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

December 14, 2019 |
|
News

                  കയറ്റുമതി വ്യാപാരത്തില്‍ തളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്; ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവെന്ന് കണക്കുള്‍; മാന്ദ്യം വ്യാപാര രംഗത്തെയും പിടികൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി വ്യാപാര രംഗത്തിലും തകര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ കയറ്റുമതിയില്‍ നാലാം മാസത്തിലും ഭീമമായ  ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഉത്പ്പാദന മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ച മൂലം ഇന്ത്യയുടെ കയറ്റുമതി വ്യാപാരം നവംബറില്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.  ആഗോളതലത്തില്‍ രൂപപ്പെട്ട മാന്ദ്യവും, സാമ്പത്തിക പ്രതിസന്ധിയിുമാണ് ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ കുറവുണ്ടായിട്ടുള്ളത്. ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ ്0.32 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ഇറക്കുമതിയല്‍ 12.71 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം പുറത്തുവിട്ടത്.  എന്നാല്‍ കയറ്റുമതി വ്യാപാരത്തിലുള്ള ഇടിവും, ഇറക്കുമതി വ്യാപാത്തിലുള്ള ഇടിവും മൂലം വ്യാപാര കമ്മി 12.12  ബില്യണ്‍ ഡോളരിലേക്കെത്തി. അതേസമയം മുന്‍വര്‍ഷം ഇതേകാലയളില്‍ 16.61 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മിയില്‍ രേഖപ്പെടുത്തിയത്. 

ഇറക്കുമതി വ്യാപാരത്തില്‍ 12.71 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് മൂലമാണ് വ്യാപാര കമ്മി കുറയാന്‍ ഇടയാക്കിയത്.  വ്യവസായിക ഉത്പ്പാദനത്തിലുണ്ടായ തളര്‍ച്ചയാണ് പ്രധാനമായും ഇന്ത്യയുടെ കയറ്റുമതിയില്‍ തളര്‍ച്ച രേഖപ്പെടുത്തിയത്. വ്യവസായിക ഉത്പ്പാദനം ഒക്ടോബറില്‍ 3.8 ശതമാനം ചുരുങ്ങിയപ്പോള്‍,  സെപ്റ്റംബറില്‍  4.3 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ഉത്പ്പാദന തളര്‍ച്ചയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയത് മൂലമാണ് ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍  ഇടിവ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതിയില്‍ ആകെ രേഖപ്പെടുത്തിയത് 331 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്.  ആഗോള വ്യാപാരത്തിലും ചില ഇടിവുകള്‍ പ്രകടമാവുകയും ചെയ്തിട്ടുണ്ട്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തിന്റെ പ്രത്യാഘാതങ്ങളാണ് വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.

Related Articles

© 2024 Financial Views. All Rights Reserved