ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്; 2.415 ബില്യണ്‍ ഡോളര്‍ ചുരുങ്ങി

April 10, 2021 |
|
News

                  ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്; 2.415 ബില്യണ്‍ ഡോളര്‍ ചുരുങ്ങി

ന്യൂഡല്‍ഹി: ഏപ്രില്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2.415 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് അനുസരിച്ച്, മാര്‍ച്ച് 26ന് അവസാനിച്ച ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത 579.285 ബില്യണ്‍ ഡോളറില്‍ നിന്ന് കരുതല്‍ ധനം 576.869 ബില്യണ്‍ ഡോളറായി കുറഞ്ഞു.

വിദേശ കറന്‍സി ആസ്തികള്‍ (എഫ്‌സിഎ), സ്വര്‍ണ്ണ കരുതല്‍, പ്രത്യേക ഡ്രോയിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍), അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്റെ റിസര്‍വ് സ്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ വിദേശ നാണ് ശേഖരം. ഫോറെക്‌സ് കരുതല്‍ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ എഫ്‌സിഎകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 1.515 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 536.438 ബില്യണ്‍ ഡോളറിലെത്തി.   

അതുപോലെ, രാജ്യത്തെ സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യം 884 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 34.023 ബില്യണ്‍ ഡോളറിലെത്തി. എസ്ഡിആര്‍ മൂല്യം 4 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 1.486 ബില്യണ്‍ ഡോളറിലെത്തി. അതേ കുറിപ്പില്‍, ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ സ്ഥാനം 12 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.923 ബില്യണ്‍ ഡോളറിലെത്തിയെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved