ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീല്‍സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തി തുടങ്ങി: ചൈനീസ് വിരുദ്ധ വികാരം കത്തിപ്പടരുമ്പോള്‍ ടിക്ക് ടോക്കിന് സമാനമായ ഫീച്ചറുള്ള റീല്‍സ് ഉടന്‍ ഇന്ത്യയിലും എത്തിയേക്കും

June 27, 2020 |
|
Lifestyle

                  ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചറായ റീല്‍സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തി തുടങ്ങി: ചൈനീസ് വിരുദ്ധ വികാരം കത്തിപ്പടരുമ്പോള്‍ ടിക്ക് ടോക്കിന് സമാനമായ ഫീച്ചറുള്ള റീല്‍സ് ഉടന്‍ ഇന്ത്യയിലും എത്തിയേക്കും

വാഷിങ്ടൺ: ചൈനീസ് വിരുദ്ധ വികാരം കത്തിപ്പടരുമ്പോൾ ടിക് ടോക്കിന് പകരം ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കാൻ റീൽസ് എത്തും. ടിക് ടോക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ഇൻസ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്‌സ് ഫീച്ചറാണ് റീൽസ്. ബ്രസീലിലാണ് ഇൻസ്റ്റാഗ്രാം റീൽസ് സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലും റീൽസ് ഫീച്ചർ എത്തി്. താമസിയാതെ ഇത് ഇന്ത്യയിലേക്കും എത്തിയേക്കും.

റീൽസ് വീഡിയോകൾ ഇൻസ്റ്റാഗ്രാം ഫീഡിൽ പങ്കുവെക്കാനാവും. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് റീൽസിൽ തയ്യാറാക്കാനാവുക. ടിക് ടോക്കിലേത് പോലെ പശ്ചാത്തല ശബ്ദമോ പാട്ടുകളോ അതിൽ ചേർക്കാം. ടിക് ടോക്കിലേത് പോലെ തന്നെ പാട്ടുകളുടെ വലിയ ശേഖരം റീൽസിലുണ്ടാവും. മറ്റുള്ളവരുടെ വീഡിയോകളിലെ ശബ്ദം ഉപയോഗിച്ചും സ്വന്തം വീഡിയോ നിർമ്മിക്കാം.

ടിക് ടോക്ക് ഇൻസ്റ്റാഗ്രാമിനേക്കാൾ മുന്നേറിയെന്ന് ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഏറെക്കുറെ ഇൻസ്റ്റാഗ്രാമിലെ എക്‌സ്‌പ്ലോർ ഫീച്ചറിന് സമാനമാണ് ടിക് ടോക്കിന്റെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിന്റെ എക്‌സ്പിരിമെന്റൽ ആപ്പ് ഡിവിഷൻ വീഡിയോകൾ നിർമ്മിക്കാനും സുഹൃത്തുക്കളുമായി പങ്കുവെക്കാനും സാധിക്കുന്ന 'കൊളാബ്' എന്ന ഐഓഎസ് ആപ്പ് പുറത്തിറക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved