പ്രൊവിഡന്റ് ഫണ്ട്,ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് വെട്ടിക്കുറച്ചേക്കും

February 03, 2020 |
|
Banking

                  പ്രൊവിഡന്റ് ഫണ്ട്,ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് വെട്ടിക്കുറച്ചേക്കും

മുംബൈ: വിപണി നിരക്കുകള്‍ അനുസരിച്ച് പലിശനിരക്ക് വ്യത്യാസം വരുത്താന്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്കില്‍ കുറവുവരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാദത്തില്‍ ബാങ്ക് നിക്ഷേപ നിരക്ക് ,പിപിഎഫ് അടക്കമുള്ള ചെറുകിട നിക്ഷേപപദ്ധതികള്‍ക്കും ഇതുവരെ നല്‍കിവന്ന പലിശ നിരക്കാണ് കുറയ്ക്കുക. പിപിഎഫ് ഉള്‍പ്പെടെയുള്ള ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ സ്ഥിരമായി നിലനിര്‍ത്തിയിരുന്നു. 

ഇന്ത്യയില്‍ ഇപ്പോള്‍ ചെറിയ സമ്പാദ്യ പദ്ധതികളില്‍ ഏകദേശം 12 ലക്ഷം കോടി രൂപയും ബാങ്ക് നിക്ഷേപത്തില്‍ ഏകദേശം 114 ലക്ഷം കോടി രൂപയുമുണ്ട്. നിലവില്‍, പിപിഎഫ്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എന്‍എസ്സിയ്ക്ക് പ്രതിവര്‍ഷം 7.9 ശതമാനം പലിശ നിരക്ക് ലഭിക്കും. 5 വര്‍ഷത്തെ എസ്ബിഐ സ്ഥിര നിക്ഷേപത്തിന് 6.1 ശതമാനം മാത്രമാണ് പലിശ ലഭിക്കുക.

മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സുകന്യ സമൃദ്ധി അക്കൗണ്ടും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും വാഗ്ദാനം ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള സേവിംഗ്‌സ് സ്‌കീം ആയ സുകന്യ സമൃദ്ധി അക്കൌണ്ടിന് 8.4 ശതമാനവും അഞ്ച് വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് 8.6 ശതമാനം പലിശ നിരക്കുമാണ് ലഭിക്കുക. ചെറുകിട നിക്ഷേപത്തിന്റെ പലിശ നിരക്ക് വിപണി നിരക്കുകളുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ നിരക്കുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്. 2016 ഏപ്രില്‍ മുതല്‍ ചെറുകിട സംരക്ഷണ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കും.

Related Articles

© 2024 Financial Views. All Rights Reserved