ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല

October 02, 2021 |
|
News

                  ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല

സാധാരണക്കാരുടെ പ്രിയ നിക്ഷേപ പദ്ധതിയായ പിപിഎഫും സുകന്യ സമൃദ്ധിയും റെക്കറിംഗ് ഡെപ്പോസിറ്റുമുള്‍പ്പെടെ വിവിധ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലും കഴിഞ്ഞ പാദത്തിലെ അതേ പലിശ നിരക്കുകള്‍ ആയിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കേറ്റ്(എന്‍ എസി സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എന്നിവയ്ക്ക് 6.8 ശതമാനവും 7.1 ശതമാനവുമാണ് യഥാക്രമം പലിശ നിരക്കുകള്‍ തുടരുക. ശ്യാമളാ ഗോപിനാഥ് കമ്മിറ്റിയാണ് നിരക്കുകള്‍ മാറ്റണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. 2016 മുതല്‍ ഈ കമ്മിറ്റിയാണ് സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത്.
വിവിധ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കാണാം:

സേവിംഗ്സ് ഡെപ്പോസിറ്റ്- 4 ശതമാനം

1 വര്‍ഷ ടൈം ഡെപ്പോസിറ്റ് - 5.5%
2 വര്‍ഷ ടൈം ഡെപ്പോസിറ്റ് - 5.5%
3 വര്‍ഷ ടൈം ഡെപ്പോസിറ്റ് - 5.5%
5 വര്‍ഷ ടൈം ഡെപ്പോസിറ്റ് - 6.7%
5 വര്‍ഷ റെക്കറിംഗ് ഡെപ്പോസിറ്റ് - 5.8%

    സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം- 7.4%
    മന്ത്ലി ഇന്‍കം അക്കൗണ്ട് - 6.6%
    എന്‍ എസ് സി - 6.8%
    പിപിഎഫ് - 7.1%
    കിസാന്‍ വികാസ് പത്ര - 6.9%
    സുകന്യ സമൃദ്ധി - 7.6%

Related Articles

© 2024 Financial Views. All Rights Reserved