പുതിയ ഐഫോണ്‍ 12 വിശേഷങ്ങള്‍ അറിയാം

June 15, 2020 |
|
Lifestyle

                  പുതിയ ഐഫോണ്‍ 12 വിശേഷങ്ങള്‍ അറിയാം

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങും മുന്‍പേ അത് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് ശക്തമായ റൂമറുകള്‍ സാധാരണമാണ്. ഇപ്പോള്‍ ഇതാ ഈ വര്‍ഷം തന്നെ പുറത്തിറങ്ങും എന്ന് കരുതുന്ന ഐഫോണ്‍ 12 ന്റെ ഡിസൈന്‍ സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പുതിയ ഐഫോണ്‍ മോഡലിന്റെ ഡിസൈനില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്നാണ് പുതിയ ലീക്ക് നല്‍കുന്ന സൂചന.

ജിന്‍ സ്റ്റോര്‍ എന്ന ട്വിറ്റര്‍ അക്കൌണ്ടാണ് ഐഫോണ്‍ 12 ന്റെ കാഡ് ചിത്രീകരണങ്ങള്‍ പുറത്തുവിട്ടത്. ആപ്പിളുമായി സഹകരിക്കുന്ന മൊബൈല്‍ കവര്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്‍കൂര്‍ നല്‍കിയ മോഡലുകളാണ് ഇവ എന്നാണ് സൂചന.

ആപ്പിള്‍ ഐഫോണ്‍ 12ന്റെ മോഡലുകള്‍ നാല് പതിപ്പുകളായി എത്തുന്നു എന്നാണ് സൂചന. 5.4 ഇഞ്ച് ഐഫോണ്‍ 12, 6.1 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 മാക്‌സ്, ഐഫോണ്‍ 12 പ്രോ മാക്‌സ്, പ്രോ മാക്‌സിന്റെ സ്‌ക്രീന്‍ വലിപ്പം 6.7 ഇഞ്ചായിരിക്കും. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പിലാണ് ചോര്‍ന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം ഐഫോണ്‍ 12ന് ഉണ്ടാകുക.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved