Latest News എയര്‍ ഇന്ത്യക്ക് അധിക സാമ്പത്തിക ബാധ്യത; എണ്ണക്കമ്പനികള്‍ക്ക് മാത്രം നല്‍കാനുള്ളത് 5,000 കോടി രൂപ ദുബായിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ ഒഴുക്ക്; ആറ് മാസംകൊണ്ട് ദുബായില്‍ റജിസ്റ്റര്‍ ചെയ്തത് 2,208 ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ തിരിച്ചുവിളിച്ച് ട്രംപിന്റെ പുതിയ നീക്കം; വ്യാപാര യുദ്ധം നീങ്ങില്ലെന്ന് വ്യക്തം അരിയും പച്ചക്കറിയുമടക്കം 5000ലേറെ അവശ്യ സാധനങ്ങള്‍ ആമസോണ്‍ ഇനി എത്തിച്ച് തരും; 'ആമസോണ്‍ ഫ്രഷ്' ആരംഭിച്ചത് ബെംഗലൂരുവില്‍; ഓണ്‍ലൈന്‍ ഗ്രോസറി വിപണിയിലും തരംഗം സൃഷ്ടിക്കാന്‍ നീക്കം ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്; 49 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ സ്വന്തമാക്കിയെന്ന് സൂചന

ഐഫോണ്‍ ചാര്‍ജര്‍ കടം വാങ്ങുന്നവര്‍ സൂക്ഷിച്ചോളൂ; കേബിളിലൂടെ ഐഫോണും ഐപാഡും ഹാക്ക് ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പ്; പാസ് വേര്‍ഡ് അടക്കം നഷ്ടപ്പെടാതിരിക്കാന്‍ ഓര്‍ക്കൂ

August 13, 2019 |
|
Lifestyle

                  ഐഫോണ്‍ ചാര്‍ജര്‍ കടം വാങ്ങുന്നവര്‍ സൂക്ഷിച്ചോളൂ; കേബിളിലൂടെ ഐഫോണും ഐപാഡും ഹാക്ക് ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പ്; പാസ് വേര്‍ഡ് അടക്കം നഷ്ടപ്പെടാതിരിക്കാന്‍ ഓര്‍ക്കൂ

സാന്‍ഫ്രാന്‍സിസ് കോ: ഫോണ്‍ ചാര്‍ജറുകള്‍ പ്രത്യേകിച്ച് ഐഫോണിന്റെ ചാര്‍ജറുകള്‍ കടം വാങ്ങി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ സൂക്ഷിക്കണം. കേബിള്‍ വഴി ഫോണിലെ അല്ലെങ്കില്‍ ഐപാഡിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഡബ്ഡ് ഒ.എം.ജി കേബിള്‍ പുറമേ കാണുമ്പോള്‍ ഐ ഫോണിന്റെ കേബിള്‍ പോലെ തന്നെയിരിക്കും. എന്നാല്‍ ഇത് ഒരിക്കല്‍ ഫോണിലോ മറ്റ് ഗാഡ്ജറ്റിലെ ഉപയോഗിച്ചാല്‍ വൈഫൈ പരിധിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് വൈറസ് പ്രോഗ്രാമിങ് വഴി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്നും ഇതിനായി സൃഷ്ടിക്കുന്ന കേബിളുകളില്‍ പ്രോഗ്രാമുകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്തിരിക്കുമെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.

മാത്രമല്ല 'പണി' വന്നത് യുഎസ്ബി കേബിളില്‍ നിന്നാണെന്ന് തെളിയിക്കാനും പ്രയാസമാണ്. ഇതാണ് ഹാക്കര്‍മാരുടെ തന്ത്രമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടക്കാതിരിക്കാന്‍ യുഎസ്ബി കേബിളുകളിലും മുന്നൊരുക്കങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ഐടി ഭീമനായ ആപ്പിള്‍. 

ഐഫോണിലെ പിഴവ് കണ്ടെത്തുന്നവര്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏഴ് കോടി രൂപ) പാരിതോഷികം നല്‍കുമെന്ന് കമ്പനി ഏതാനും ദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. വിമതരുടേയും മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മറ്റും ഫോണ്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഫോണിലെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാന്‍ കമ്പനി അധികൃതര്‍ ഐടി തലച്ചോറുകളെ ക്ഷണിക്കുന്നത്.

മുന്‍പ് ഫോണുകളിലേയും ക്ലൗഡിലേയും പിഴവുകള്‍ കണ്ടെത്താന്‍ തിരഞ്ഞെടുക്കപ്പെട്ട ഗവേഷകരെ മാത്രം ആപ്പിള്‍ വിളിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴ്ഴ്ച്ച ലാസ് വേഗാസില്‍ നടന്ന ബ്ലാക്ക് ഹാറ്റ് സെക്യുരിറ്റി കോണ്‍ഫേറന്‍സില്‍ വെച്ചാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാക്ക് സോഫ്റ്റ് വെയറിലടക്കം ഏതെങ്കിലും തരത്തിലുള്ള പിഴവ് കണ്ടെത്തുന്നവര്‍ക്കാണ് കമ്പനി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോണിന്റെ കേര്‍ണലില്‍ ഉപയോക്താവിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും കൂടാതെ റിമോട്ട് അക്സസ് സാധ്യമോ എന്നതാണ് ചാലഞ്ച്. മുന്‍പ് സോഫ്റ്റ് വെയറിലെ ബഗ്സ് സെറ്റ് ചെയ്യുന്നതിനും സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള്‍ ഹാക്കര്‍മാര്‍ക്ക് ലഭിക്കാതിരിക്കുന്നന് വേണ്ട സാങ്കേതിക പരിഹാരം നിര്‍ദ്ദേശിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം ഡോളര്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved