ഇസാഫ് കാര്‍വിമുക്ത ദിനം ആചരിച്ചു; മോ്‌ട്ടോര്‍ വാഹനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

December 10, 2019 |
|
News

                  ഇസാഫ് കാര്‍വിമുക്ത ദിനം ആചരിച്ചു; മോ്‌ട്ടോര്‍ വാഹനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

തൃശൂര്‍: ഇസാഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മോേട്ടാര്‍ വാഹന ഉപയോഗം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സംഘടനകളുമായി ചേര്‍ന്ന് ലോക കാര്‍വിമുക്ത ദിനം ആചരിച്ചു. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, ജവഹര്‍ ബാലഭവന്‍,ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗസില്‍, സ്‌പോര്‍ട്‌സ് കൗസില്‍, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കട്രോള്‍ ബോര്‍ഡ് എന്നീ സംഘടനകളുമായി സഹകരിച്ചു മണ്ണുത്തി വെറ്റിനറി സര്വകലാശാലയിലാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ധിച്ചു വരു മോേട്ടാര്‍ വാഹന  ഉപയോഗം കുറക്കുന്നതിനൊപ്പം  പ്രകൃതി സംരക്ഷണത്തിനുമുള്ള ആഹ്വാനവുമാണ് കാര്‍ വിമുക്ത ദിനാചരണത്തിലൂടെ ഇസാഫ് ലക്ഷ്യമിടുന്നത്.

ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തെരുവ് നാടകങ്ങള്‍, ഹെറിറ്റേജ് സൈക്കിള്‍ റാലി, ചുമര്‍ ചിത്രരചന, റോഡ് രംഗോലി, സുംബ ട്രെയിനിങ്, ജൂഡോ ട്രെയിനിങ്, ഫ്ളാഷ് മൊബ്, മാജിക് ഷോ, വിവിധ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അജിത വിജയന്‍ മുഖ്യ സന്ദേശം നല്‍കി. ഇസാഫിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകള്‍ ഇസാഫ് സൊസൈറ്റി സെക്ര'റി മെറീന പോള്‍ വിതരണം ചെയ്തു. 

അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാസ്റ്റര്‍, ജവഹര്‍ ബാലഭവന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, എക്സിക്യൂട്ടീവ് മെമ്പര്‍ സി.ആര്‍. ദാസ്, കേരള വെറ്റിനറി & ആനിമല്‍ സയന്‍സെസ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ. സി. ലത, കസിലര്‍ അഡ്വ. കെ. രാമദാസന്‍, ഇസാഫ് സൊസൈറ്റി പ്രോഗ്രാംസ് ഡയറക്ടര്‍ ഡോ. ജേക്കബ്ബ് സാമുവല്‍, പ്രോജക്ട് ഓഫീസര്‍ ജോര്‍ജ്ജ് എം.പി. എന്നിവര്‍ സംസാരിച്ചു.മോേട്ടാര്‍ വാഹന ഉപയോഗം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുതിനോടൊപ്പം മോട്ടോര്‍ വിമുക്ത ഗതാഗതത്തിന്റെ ഗുണഭോക്താക്കളാകുന്നതിനും പ്രകൃതി സംരക്ഷണത്തിനുമുള്ള ആഹ്വാനവുമാണ് കാര്‍ വിമുക്തദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹ്യസേവനരംഗത്ത് കാല്‍ നൂറ്റാണ്ടുകളിലേറെയായി മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സദ്ധസംഘടനയായ ഇസാഫിന്റെ നേതൃത്വത്തില്‍ 2008ല്‍ രൂപം കൊടുത്ത ഇസാഫ് ലിവബിള്‍ സിറ്റീസിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കാല്‍നടയാത്രക്കാരുടെ അവകാശസംരക്ഷണവും, പൊതുസ്ഥലങ്ങളു ടെയും പാര്‍ക്കുകളുടെയും സംരക്ഷണവും, സ്‌കൂളിലേക്കുള്ള കു'ികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കലുമാണ്. 'വാസയോഗ്യമായ ഒരു പ്രസ നഗരം സൃഷ്ടിക്കുക' എന്ന ഉദ്ദേശ്യത്തോടെ 2008 മുതല്‍ ബാംഗ്ലൂര്‍, നാഗ്പുര്‍, ഗുവാഹി തൃശൂര്‍, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ നഗരങ്ങളില്‍ ഇസാഫ് ലിവബിള്‍ സിറ്റീസ് പ്രത്യേക പദ്ധതികള്‍ നടപ്പാക്കി വരുന്നു. ജീവിതശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാല്‍നടയാത്രയുടെയും സൈക്ലിങിന്റെയും പ്രസക്തി ഏറെയാണ്. കുട്ടികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് സൗഹൃദമാകുന്ന തരത്തില്‍ നഗരനിര്‍മ്മാണം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ലോക കാര്‍വിമുക്ത ദിനം വിരല്‍ ചൂണ്ടുന്നു. 

Read more topics: # ഇസാഫ്, # Isaf,

Related Articles

© 2024 Financial Views. All Rights Reserved