4ജി അപ് ലോഡിങ് സ്പീഡില്‍ മുമ്പന്‍ ഐഡിയ,ഡൗണ്‍ലോഡിന് ജിയോ : ട്രായ് മൈ ആപ്പ്

November 23, 2019 |
|
Lifestyle

                  4ജി അപ് ലോഡിങ് സ്പീഡില്‍ മുമ്പന്‍ ഐഡിയ,ഡൗണ്‍ലോഡിന് ജിയോ : ട്രായ് മൈ ആപ്പ്

ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള 4ജി സേവനം മുകേഷ് അംബാനിയുടെ ജിയോയാണെന്ന് ട്രായ്. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്ന് ട്രായിക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബറിലെ കണക്കുകള്‍ അനുസരിച്ച് ജിയോയുടെ ശരാശരി വേഗത 20.8 എംബിപിഎസാണ്. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള എയര്‍ടെല്ലിന്റെ വേഗത കേവലം 9.6 എംബിപിഎസും വോഡഫോണ്‍ 6.7 എംബിഎസ്,ഐഡിയ 6.3 എംബിപിഎസുമാണ്.

ടെലികോം കമ്പനികളുടെ ഡാറ്റാ ട്രാന്‍സ്ഫര്‍ നെറ്റ് വര്‍ക്ക് വേഗത റിപ്പോര്‍ട്ട് ചെയ്യാനും ട്രായിയുടെ മൈസ്പീഡ് ആപ്പ് ഉപയോഗിക്കാം. ഡാറ്റാ ട്രാന്‍സ്ഫറിങ് വേഗത സംബന്ധിച്ച വിവരങ്ങള്‍ ട്രായ് വെബ്‌സൈറ്റില്‍ ലഭിക്കും.ത്രീ ജി വേഗത്തില്‍ മുമ്പന്മാര്‍ വോഡഫോണ്‍,ബിഎസ്എന്‍എല്‍,ഐഡിയയുമാണ്. യഥാക്രമം 2.8 എംബിപിഎസ്,2.5 എംബിപിഎസ്,2.5 എംബിപിഎസ് 2.4 എംബിപിഎസാണ് വേഗത. അതേസമയം 4 ജി അപ് ലോഡ് വേഗതിയല്‍ ഐഡിയയാണ് മുമ്പന്‍. ഐഡിയക്ക് 6.0 എംബിപിഎസ് ഉള്ളപ്പോള്‍ ജിയോയ്ക്ക് 4.9 എംബിഎസ് ആണ് ഉള്ളത്.

Read more topics: # Trai, # 4g, # trai my speed app,

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved